ജോ ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്‍റ്; ഔദ്യോഗിക പ്രഖ്യാപനവുമായി ഇലക്ട്രല്‍ കോളേജ്

1

വാഷിംങ്ടണ്‍: അമേരിക്കയിൽ 538 അംഗങ്ങളുള്ള ഇലക്ടറൽ കോളേജ് പുതിയ പ്രസിഡന്റായി ജോ ബൈഡനെയും വൈസ് പ്രസിഡന്റ് ആയി കമല ഹാരിസിനെയും ഔദ്യോഗികമായി തെരഞ്ഞെടുത്തു. രാജ്യത്തിന്റെ ആത്മാഭിമാനം വീണ്ടെടുക്കാനുള്ള പോരാട്ടത്തില്‍ ജനാധിപത്യം വിജയിച്ചെന്നാണ് ബൈഡന്‍ ഇതേക്കുറിച്ച് പ്രതികരിച്ചത്. 2021 ജനുവരിയില്‍ ബൈഡന്‍ ചുമതലയേല്‍ക്കും.

നവംബര്‍ 3ന് നടന്ന പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ ജോ ബൈഡന് ഭൂരിപക്ഷം ഉള്ളതായി വ്യക്തമായതിനെ തുടര്‍ന്നാണ് ഇലക്ട്രല്‍ കോളേജ് അദ്ദേഹത്തെ പ്രസിഡന്‍റായി പ്രഖ്യാപിച്ചത്. നി​ല​വി​ലെ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നും നി​യു​ക്ത പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​നും ല​ഭി​ച്ച ഇ​ല​ക്ട​റ​ൽ വോ​ട്ടു​ക​ൾ സം​ബ​ന്ധി​ച്ച് ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ളാ​യി. ജോ ​ബൈ​ഡ​ന് 306 ഇ​ല​ക്ട​റ​ൽ വോ​ട്ടു​ക​ളാ​ണ് ആ​കെ ല​ഭി​ച്ച​തെ​ന്ന് അ​മേ​രി​ക്ക​ൻ അ​ധി​കൃ​ത​രെ ഉ​ദ്ധ​രി​ച്ച് റോ​യി​ട്ടേ​ഴ്സ് റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു. അ​തേ​സ​മ​യം, ട്രം​പി​ന് വെ​റും 232 ഇ​ല​ക്ട​റ​ൽ വോ​ട്ടു​ക​ൾ മാ​ത്ര​മാ​ണ് നേ​ടാ​നാ​യ​തെ​ന്നും റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്. ട്രംപ് തോല്‍വി സമ്മതിക്കാതിരുന്ന അരിസോണ, ജോര്‍ജിയ, മിഷിഗണ്‍, നെവാഡ, പെന്‍സില്‍വാനിയ വിസ്‌കോസിന്‍ തുടങ്ങിയ ആറ് സംസ്ഥാനങ്ങളിലും ബൈഡന്‍ വിജയിച്ചതായി ഇലക്ട്രല്‍ കോളേജ് പ്രഖ്യാപിക്കുകയായിരുന്നു.

നേ​ര​ത്തെ, വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക്ര​മ​ക്കേ​ടു​ക​ൾ ആ​രോ​പി​ച്ച് ഡോ​ണ​ൾ​ഡ് ട്രം​പ് കോ​ട​തി​യെ വ​രെ സ​മീ​പി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ട്രം​പും അ​നു​കൂ​ലി​ക​ളും ന​ൽ​കി​യ മു​ഴു​വ​ൻ ഹ​ർ​ജി​ക​ളും കോ​ട​തി ത​ള്ളു​ക​യാ​ണു​ണ്ടാ​യ​ത്. മൂന്ന് ദിവസത്തിലധികം നീണ്ടുനിന്ന വോട്ടെണ്ണലിന് ശേഷമാണ് ബൈഡന്‍ തന്റെ ജയം ഉറപ്പിച്ചത്. 77 വയസുള്ള ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുന്ന ഏറ്റവും പ്രായം കൂടിയ ആളാണ്.

വൈസ് പ്രസിഡന്‍റായി കമല ഹാരിസിനെയും തെരഞ്ഞെടുത്തു. ഔദ്യോഗിക ഫലപ്രഖ്യാപനം ജനുവരി ആറിനാണ്. 20നാണ് സത്യപ്രതിജ്ഞ. അധികാരത്തിലേറാനുള്ള നടപടികള്‍ ഇതിനോടകം ബൈഡന്‍ ക്യാമ്പ് തുടങ്ങിക്കഴിഞ്ഞു.