എല്ലാ വർഷവും മകളുടെ കന്യകാത്വം പരിശോധിക്കും; വെളിപ്പെടുത്തലുമായി ഗായകൻ

0

മകളുടെ കന്യകാത്വം എല്ലാ വർഷവും പരിശോധിക്കുമെന്ന് അമേരിക്കൻ റാപ്പർ ക്ലിഫോർഡ് ജോസഫ് ഹാരിസ് ജൂനിയർ. ‘ലേഡീസ് ലൈക് അസ്’ എന്ന് പോഡ്കാസ്റ്റിനു വേണ്ടിയുള്ള അഭിമുഖത്തിലാണ് ഹാരിസിന്റെ വെളിപ്പെടുത്തൽ. .ഐ എന്ന പേരിലാണ് ഹാരിസ് സംഗീത ലോകത്ത് പ്രശസ്തനായത്.

മകളുടെ ആരോഗ്യകാര്യങ്ങളില്‍ അത്രമാത്രം ശ്രദ്ധ ചെലുത്തുന്നുണ്ടെന്ന് അറിയിക്കുന്നതിന്റെ ഭാഗമായാണ് ഇത് തുറന്നു പറഞ്ഞതെങ്കിലും ഈ വെളിപ്പെടുത്തൽ വലിയ വിവാദങ്ങൾക്കാണ് വഴിവെച്ചിരിക്കുന്നത്. ‘അവള്‍ക്ക് പതിനാറ് വയസായത് മുതല്‍ എല്ലാ വര്‍ഷവും ഞങ്ങളിത് ചെയ്യാറുണ്ട്. ഞാന്‍ തന്നെയാണ് കൂടെ പോവുക. അവളുടെ 18–ാമത്തെ ജന്മദിനത്തിലും കന്യാചർമത്തിനു ഒന്നും സംഭവിച്ചിട്ടില്ലെന്ന് എനിക്കു പറയാനാകും’’ – ഹാരിസ് പറഞ്ഞു.

കന്യാചർമം പൊട്ടിപ്പോകാൻ വേറെ പല സാഹചര്യങ്ങളും കാരണമാകും എന്ന് ഡോക്ടർ പറയും. എന്നാല്‍ അതിനുള്ള സാധ്യതകളില്ലെന്നും പരിശോധക്കാൻ ആവശ്യപ്പെടുകയാണ് ചെയ്യാറെന്നും ഹാരിസ് വ്യക്തമക്കി. മക്കൾ സ്വയം നശിച്ചുപോകാൻ മാതാപിതാക്കൾ ആരും സമ്മതിക്കില്ല എന്നാണ് ഈ വാദം മുന്നോട്ടുവെച്ചു കൊണ്ട് അദ്ദേഹം പറയുന്നത്.

അഭിമുഖത്തിലെ ഈ സംഭാഷണ ശകലം പിന്നീട് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയായിരുന്നു. തുടര്‍ന്ന് ഇത് പെണ്‍കുട്ടിയുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് ചൂണ്ടിക്കാട്ടി ആരോഗ്യ വിദഗ്ധരും മനുഷ്യാവകാശപ്രവര്‍ത്തകരും പരസ്യ പ്രതികരണങ്ങളുമായി രംഗത്ത് വരികായായിരുന്നു.

ടി ഐയുടെ വെളിപ്പെടുത്തല്‍ അസ്വസ്ഥതപ്പെടുത്തുന്നതാണെന്നും കന്യാചര്‍മ്മത്തിന്റെ കെട്ടുറപ്പ് നോക്കിയല്ല, ഒരാളുടെ ലൈംഗികത വിലയിരുത്തേണ്ടതെന്നും പല പ്രമുഖരും എഴുതി. 2018ല്‍ ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള പല ഏജന്‍സികളും ഒന്നിച്ച് കന്യാചര്‍മ്മ പരിശോധന നിരോധിക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.