ചൈനീസ് ചാരബലൂണ്‍ വെടിവെച്ചിട്ട് യു.എസ്; കാറ്റില്‍ ദിശതെറ്റിയതാകാമെന്ന് ചൈന

0

വാഷിങ്ടണ്‍: സംശയാസ്പദമായ സാഹചര്യത്തില്‍ യു.എസ്. വ്യോമമേഖലയില്‍ കണ്ടെത്തിയ ചൈനീസ് ചാരബലൂണിനെ കരോലിന തീരത്ത് യുദ്ധവിമാനം വെടിവെച്ചിട്ടതായി യു.എസ്. പ്രതിരോധ സെക്രട്ടറി അറിയിച്ചു. സൗ​ത്ത് ക​രോ​ലി​ന തീ​ര​ത്തി​ന​ടു​ത്ത് വ​ച്ചാ​ണ് ബ​ലൂ​ണ്‍ വെ​ടി​വ​ച്ച് വീ​ഴ്ത്തി​യ​ത്.

പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ അ​നു​മ​തി ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് യു​ദ്ധ വി​മാ​ന​ങ്ങ​ളി​ലെ മി​സൈ​ല്‍ ഉ​പ​യോ​ഗി​ച്ചാ​ണ് വെ​ടി​വ​ച്ച​ത്. ബ​ലൂ​ൺ വീ​ണ്ടെ​ടു​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ന്നു​വ​രി​ക​യാ​ണ്. സമുദ്രത്തിലാണ് ബലൂൺ പതിച്ചത്.ബലൂൺ വെടിവെച്ചിടുമ്പോൾ മൂന്നോളം എയർപോർട്ടുകൾ അടച്ചിടുകയും ഭാഗികമായി വ്യോമഗതാഗതത്തിന് നിരോധന​മേർപ്പെടുത്തുകയും ചെയ്തു.

എഫ് 22 ജെറ്റ് ഫൈറ്ററാണ് ബലൂൺ വെടിവെച്ചിടാൻ ഉപയോഗിച്ചത്. യു.എസ് സമുദ്ര തീരത്ത് നിന്ന് ആറ് നോട്ടിക്കൽ മൈൽ അകലെയാണ് ബലൂൺ വീണത്. ബലൂണിന്റെ അവിശിഷ്ടങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങൾ യു.എസ് സൈന്യം ആരംഭിച്ചിട്ടുണ്ട്. ഇതിനായി രണ്ട് കപ്പലുകൾ തെരച്ചിൽ ആരംഭിച്ചു.

ഇതിനിടെ, ലാറ്റിനമേരിക്കന്‍ ഭാഗത്ത് മറ്റൊന്നിന്റെ സാന്നിധ്യം പെന്റഗണ്‍ സ്ഥിരീകരിച്ചു. ഇതും ചൈനയുടെ നിരീക്ഷണ ഉപഗ്രഹമാണെന്ന് സംശയിക്കുന്നതായി പെന്റഗണ്‍ മാധ്യമ സെക്രട്ടറി ബ്രിഗേഡിയര്‍ ജനറല്‍ പാറ്റ് റൈഡര്‍ വെള്ളിയാഴ്ച വ്യക്തമാക്കി.

കഴിഞ്ഞദിവസം യു.എസിലെ മൊണ്ടാനയ്ക്ക് സമീപം ആകാശത്തു കണ്ട കൂറ്റന്‍ ബലൂണ്‍ യു.എസ്.-ചൈന നയതന്ത്രബന്ധത്തെ പ്രതികൂലമായി ബാധിക്കുന്ന തലത്തിലേക്ക് വളര്‍ന്നു. യു.എസ്. വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ ചൈനാ സന്ദര്‍ശനം മാറ്റി.

എന്നാൽ യു.എസ്. വ്യോമമേഖലയില്‍ ചൈനീസ് ചാരബലൂണുകള്‍ കണ്ടെത്തിയെന്ന പെന്റഗണ്‍ ആരോപണം നിഷേധിച്ച് ചൈന. ഏതെങ്കിലും രാജ്യത്തിന്റെ വ്യോമാതിര്‍ത്തി ലംഘിച്ചിട്ടില്ല തങ്ങള്‍ക്കെതിരേ പ്രചാരണം നടത്താനുള്ള അവസരം യു.എസ്. മാധ്യമങ്ങളും രാഷ്ട്രീയ നേതാക്കളും മുതലെടുക്കുകയാണ്. കാലാവസ്ഥാ നിരീക്ഷണത്തിനുള്ള ബലൂണ്‍ കാറ്റിനെത്തുടര്‍ന്ന് ദിശതെറ്റി യു.എസ്. വ്യോമപാതയിലെത്തിയതാകും – ചൈന വിശദീകരിച്ചു.