ഇന്ത്യയിലെ കൊവിഡ് മരണങ്ങൾ ഹൃദയഭേദകം, അമേരിക്കയുടെ എല്ലാ സഹായവും വാഗ്‌ദാനം ചെയ്ത് കമല ഹാരിസ്

1

ന്യൂയോര്‍ക്ക്: കൊവിഡ് സാഹചര്യം രൂക്ഷമായ ഇന്ത്യയ്ക്ക് എല്ലാ സഹായവും നല്‍കുമെന്ന് യുഎസ് വൈസ് പ്രസിഡന്‍റ് കമല ഹാരിസ്. ഇന്ത്യയിലെ കൊവിഡ് മരണങ്ങൾ ഹൃദയഭേദകമാണെന്നും അവര്‍ പറഞ്ഞു. ഉറ്റവർ നഷ്ടമായവരുടെ വേദനയ്ക്കൊപ്പം തങ്ങള്‍ നിൽക്കും. സാധ്യമായ എല്ലാ സഹായവും അമേരിക്ക ഇന്ത്യക്ക് എത്തിക്കുമെന്നും കമല ഹാരിസ് പറഞ്ഞു.

ഓക്സിജൻ ഉപകരണങ്ങളും മരുന്നുകളും മാസ്കുകളും കൂടുതലായി എത്തിക്കും. ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് കൂടുതൽ വാക്സീൻ അതിവേഗം ലഭിക്കാന്‍ കൊവിഡ് വാക്സീനുകൾക്ക് പേറ്റന്റ് ഒഴിവാക്കുന്നതിനെ പിന്തുണയ്ക്കും.

ആദ്യ ഘട്ടത്തിൽ അമേരിക്ക ബുദ്ധിമുട്ടിയപ്പോൾ ഇന്ത്യ സഹായം എത്തിച്ചു. ഇപ്പോൾ ഇന്ത്യയെ അമേരിക്ക സഹായിക്കുമെന്നും കമല ഹാരിസ് പറഞ്ഞു.

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.