ഓണപ്പൊലിമയിൽ നാടൊരുങ്ങി; ഇന്ന് ഉത്രാടപാച്ചിൽ

0

മാവേലി മന്നനെ വരവേൽക്കാൻ നാടും നഗരവും ഒന്നുപോലെ ഒരുങ്ങിക്കഴിഞ്ഞു. പടിവാതിൽക്കലെത്തിനിൽക്കുന്ന തിരുവോണത്തെ ആഘോഷമാക്കിത്തീർക്കാൻ ഓരോ മലയാളിയും സജ്ജമായിക്കഴിഞ്ഞു. അവശേഷിക്കുന്നത് അവസാനഘട്ട ഒരുക്കങ്ങളാണ് എത്രതന്നെ ഒരുക്കങ്ങൾ പൂർത്തിയായാലും ഉത്രാടദിനത്തിൽ ഒരോട്ടപ്രദക്ഷിണം നടത്തിയാലേ മലയാളിയുടെ ഓണം പൂർത്തിയാക്കുള്ളൂ. സ​ദ്യ​വ​ട്ട​ങ്ങ​ൾ​ക്കു​ള്ള സാ​ധ​ന​ങ്ങ​ളും വ​സ്ത്ര​ങ്ങ​ളും ഓ​ണ​ക്കാ​ല​ത്ത് ഏ​റ്റ​വും അ​ധി​കം വി​ൽ​ക്ക​പ്പെ​ടു​ന്ന ദി​വ​സം കൂ​ടി​യാ​ണ് ഈ ഉത്രാടനാൾ.

ചി​ങ്ങ​ത്തി​ലെ​ ​ഉ​ത്രാ​ടം​ ​പാ​യാ​നു​ള്ള​താ​ണ്.​ആ പാച്ചിലിനായി തെരുവോരങ്ങളും അങ്ങാടികളും നിറയാൻ തുടങ്ങി. വിപണികൾ സജീവമായി.​എ​ന്തു​ ​കാ​ര്യ​മാ​യാ​ലും​ ​അ​വ​സാ​ന​ ​മ​ണി​ക്കൂ​റി​ൽ​ ​ഓ​ടി​ ​പാ​ഞ്ഞ് ​ന​ട​ന്ന് വാങ്ങിയില്ലേ ഒരു സുഖം കാണില്ല. പ​ച്ച​ക്ക​റി​ക​ളും​ ​സ​ദ്യ​വ​ട്ട​ത്തി​ന് ​ഒ​രു​ക്കാ​നു​ള്ള​ ​വി​ട്ടു​പോ​യ​ ​സാ​ധ​ന​ങ്ങ​ളു​മൊ​ക്കെ​യാ​ണ് ​ഇ​ന്ന് ​പ്ര​ധാ​ന​മാ​യും​ ​വാ​ങ്ങു​ക.​ ഉപ്പുതൊട്ട് കർപ്പൂരം വരെ ഓണത്തിനാവശ്യമായതെല്ലാം ഏറ്റവും കൂടുതൽ വിറ്റഴിക്കുന്നത് ഉത്രാടദിനത്തിലാണ്.

ഇന്ന് നേരം പുലരുവോളം വിപണികളിലൊന്നും സൂചികുത്താനിടം കാണില്ല അത്ര തിരക്കായിരിക്കും. ഓ​ണാ​ഘോ​ഷ​ത്തി​ന് ​തു​ട​ക്കം​ ​കു​റി​ക്കു​ന്ന​തും​ ​ഇ​ന്നാ​ണ്.​ ​അത്തം മുതൽ ഓണം വരെയുള്ള ദിവസങ്ങളിൽ ഏ്ററ്റവും തിരക്കുള്ള ദിവസം ഇന്നാണ്.അ​ത്തം​ ​തു​ട​ങ്ങി​ ​ക​ഴി​ഞ്ഞാ​ൽ​ ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​പൂ​ക്ക​ൾ​ ​വി​റ്റു​ ​പോ​കു​ന്ന​ത് ​ഉ​ത്രാ​ട​ ​നാ​ളി​ലാ​ണ് വിപണികളിൽ മാത്രമല്ല വീടുകളിലും ഇന്ന് ആകെ ബഹളമയമായിരിക്കും നാളത്തേക്കുള്ള സദ്യവട്ടത്തിന്റെയും പൂക്കളത്തിന്റെയും തിരക്ക്. ചുരുക്കിപ്പറഞ്ഞ ഉത്രാടപാച്ചിലിന്റന്ന് നെട്ടോട്ടട്ടമോടാത്ത മലയാളികൾ ചുരുക്കമാകും. ലോകം എത്രതന്നെ ഹൈ ടെക് ആയാലും ഉത്രാട പാച്ചിലിനൊരുമാറ്റവുമില്ല.