റായ്ബറേലിയില്‍ ട്രെയിന്‍ പാളം തെറ്റി; അഞ്ചു മരണം, നിരവധി യാത്രക്കാര്‍ക്ക് പരുക്ക്

1

ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ ട്രെയിന്‍ പാളം തെറ്റിയുണ്ടായ അപകടത്തില്‍ അഞ്ചു പേര്‍ മരിച്ചു.നിരവധി പേര്‍ക്കു പരുക്കേറ്റു. ഹര്‍ചന്ദ്പുര്‍ സ്റ്റേഷനു സമീപമാണ് അപകടം നടന്നത്.

ന്യൂ ഫറാക്കാ എക്‌സ്പ്രസിന്റെ അഞ്ച് ബോഗികളാണ് പാളം തെറ്റിയത്. 
ഇന്ന് പുലര്‍ച്ചയോടെയാണ് അപകടം നടന്നത്. നിരവധി യാത്രക്കാര്‍ ട്രെയിനില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ദേശീയ ദുരന്തനിവാരണ സേനയെ ഹര്‍ഷന്ദ്പൂര്‍ റെയില്‍വെ സ്റ്റേഷനില്‍ രക്ഷാപ്രവര്‍ത്തനത്തിനായി നിയോഗിച്ചിട്ടുണ്ട്. ലക്‌നൗവില്‍ നിന്നും വാരാണസിയില്‍ നിന്നും ദുരന്തനിവാരണ സേനാംഗങ്ങള്‍ സംഭവസ്ഥലത്തെത്തി.