ദുബായ് സര്‍ക്കാറിന്റെ വിവിധ വകുപ്പുകളിലേക്ക് പ്രവാസികൾക്ക് അവസരം: ലക്ഷങ്ങള്‍ ശമ്പളം

1

ദുബൈ: ദുബൈ സര്‍ക്കാരിലെ വിവിധ വകുപ്പുകളിലെ നിരവധി തസ്തികകളില്‍ പ്രവാസികള്‍ക്കും അപേക്ഷിക്കാന്‍ അവസരം. സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും അപേക്ഷിക്കാവുന്ന നിരവധി തസ്തികകളിലേക്ക് ദുബൈ സര്‍ക്കാര്‍ അപേക്ഷ ക്ഷണിച്ചു. ദുബൈ ആരോഗ്യ വകുപ്പ്, ഫിനാന്‍ഷ്യല്‍ ഓഡിറ്റ് അതോറിറ്റി, ദുബൈ കള്‍ച്ചര്‍, പ്രൊഫഷണല്‍ കമ്മ്യൂണിക്കേഷന്‍ കോര്‍പ്പറേഷന്‍, ദുബൈ സിവില്‍ ഡിഫന്‍സ്, റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി, സ്മാര്‍ട് ദുബൈ, ദുബൈ സിവില്‍ ഏവിയേഷന്‍ അതോറിറ്റി, കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് അതോറിറ്റി എന്നിവയിലെ വിവിധ തസ്തികകളിലേക്കാണ് ഒഴിവുകളുള്ളത്. പ്രവാസികള്‍ക്ക് അപേക്ഷിക്കാവുന്ന നിരവധി ഒഴിവുകളുണ്ട്. 30,000 ദിര്‍ഹം(ആറ് ലക്ഷം ഇന്ത്യന്‍ രൂപ) വരെയാണ് ശമ്പളം.

എല്ലാ രാജ്യക്കാര്‍ക്കും അപേക്ഷിക്കാവുന്ന തസ്തികകളും വകുപ്പുകളും യോഗ്യതയും

 • ഫിനാന്‍ഷ്യല്‍ ഓഡിറ്റര്‍-ഫിനാന്‍ഷ്യല്‍ ഓഡിറ്റ് അതോറിറ്റി, ഓഡിറ്റ് സംബന്ധിച്ച എല്ലാ കാര്യങ്ങളും നിര്‍വഹിക്കാനുള്ള കഴിവും അക്കൗണ്ട്‌സ് അല്ലെങ്കില്‍ ഫിനാന്‍സ് ബിരുദവും.
 • ഫിനാന്‍ഷ്യല്‍ ഓഡിറ്റര്‍-ഫിനാന്‍ഷ്യല്‍ ഓഡിറ്റ് അതോറിറ്റി, അക്കൗണ്ടിങിലോ ഫിനാന്‍സിലോ ബിരുദം.
 • മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജിസ്റ്റ്- ദുബൈ ആരോഗ്യ വകുപ്പ്, ബി എസ് സി ബിരുദവും മൂന്നുവര്‍ഷത്തില്‍ കൂടുതല്‍ പ്രവര്‍ത്തി പരിചയവും. ശമ്പളം – 10,000 ദിര്‍ഹത്തില്‍ താഴെ.
 • അസിസ്റ്റന്റ് മെഡിക്കല്‍ ഫിസിസിറ്റ്, ദുബൈ ഹോസ്പിറ്റല്‍- ദുബൈ ആരോഗ്യ വകുപ്പ്, ബന്ധപ്പെട്ട മേഖലയില്‍ ബിരുദാനന്തര ബിരുദം.
 • ടാലന്റ് പൂള്‍- ദുബൈ ആര്‍ടിഎ.
 • ഒബ്‌സ്‌റ്റെട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജി- സ്‌പെഷ്യലിസ്റ്റ് സീനിയര്‍ രജിസ്ട്രാര്‍, ദുബൈ ആരോഗ്യ വകുപ്പ്, അംഗീകൃത മെഡിക്കല്‍ സ്‌കൂളില്‍ നിന്നുള്ള ബിരുദം.
 • സീനിയര്‍ സ്‌പെഷ്യലിസ്റ്റ്, ദുബൈ ആരോഗ്യ വകുപ്പ്, ബിരുദാനന്തര ബിരുദവും ഹെല്‍ത്ത് പോളിസി, ഹെല്‍ത്ത് കെയര്‍ അഡ്മിനിസ്‌ട്രേഷന്‍, പബ്ലിക് ഹെല്‍ത്ത്, ഹെല്‍ത്ത് സയന്‍സസ് അല്ലെങ്കില്‍ അനുബന്ധ മേഖലകളില്‍ എട്ടുവര്‍ഷത്തിലേറെ പരിചയം.
 • സൈക്കോളജി പ്രാക്ടീഷണര്‍- ദുബൈ ഡയബറ്റിസ് സെന്റര്‍, ദുബൈ ആരോഗ്യ വകുപ്പ്, സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം.
 • ഫാമിലി മെഡിസിന്‍- സ്‌പെഷ്യലിസ്റ്റ് രജിസ്ട്രാര്‍- മെഡിക്കല്‍ ഫിറ്റ്‌നസ്, ദുബൈ ആരോഗ്യ വകുപ്പ്, അംഗീകൃത മെഡിക്കല്‍ സ്‌കൂളില്‍ നിന്നുള്ള ബിരുദം അല്ലെങ്കില്‍ തത്തുല്യമായത്.
 • സീനിയര്‍ സ്‌പെഷ്യലിസ്റ്റ് -നെറ്റ് വര്‍ക്ക് ആന്‍ഡ് സെക്യൂരിറ്റി, സ്മാര്‍ട് ദുബൈ ഗവണ്‍മെന്റ്, കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദം അല്ലെങ്കില്‍ തത്തുല്യമായത്.
 • റേഡിയോഗ്രാഫര്‍, ദുബൈ ആരോഗ്യ വകുപ്പ്, അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് റേഡിയോഗ്രഫിയില്‍ ബിരുദം അല്ലെങ്കില്‍ ഉയര്‍ന്ന ഡിപ്ലോമ.
 • സ്റ്റാഫ് നഴ്‌സ്- അല്‍ മംസാര്‍ ആരോഗ്യ കേന്ദ്രം, ദുബൈ ആരോഗ്യവകുപ്പ്, ബി എസ് സി അല്ലെങ്കില്‍ നഴ്‌സിങില്‍ തത്തുല്യ യോഗ്യതയും ഡി എച്ച് എ ലൈസന്‍സിങിന് യോഗ്യതയും രണ്ടുവര്‍ഷത്തെ പരിചയവും.
 • അണ്‍മാന്‍ഡ് ഏരില്‍ വെഹിക്കിള്‍ സിസ്റ്റം സീനിയര്‍ സ്‌പെഷ്യലിസ്റ്റ്, ദുബൈ സിവില്‍ ഏവിയേഷന്‍ വകുപ്പ്, ഇലക്ട്രോണിക്‌സില്‍ ഏഴ് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം, വിവിധ തലങ്ങളില്‍ ടെലികോം എഞ്ചിനീയര്‍- മൂന്ന് വര്‍ഷം മാനേജര്‍/സൂപ്പര്‍വൈസറി സ്ഥാനത്ത് പ്രവര്‍ത്തിക്കണം. അറബിയും ഇംഗ്ലീഷും സംസാരിക്കാന്‍ അറിഞ്ഞിരിക്കണം.