വടകര മണ്ഡലം സ്വതന്ത്ര സ്ഥാനാര്‍ഥി നസീറിന് വെട്ടേറ്റു

വടകര മണ്ഡലം സ്വതന്ത്ര സ്ഥാനാര്‍ഥി നസീറിന് വെട്ടേറ്റു
cot-naseer.1558207252

തലശ്ശേരി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വടകര മണ്ഡലത്തിൽ സ്വതന്ത്രനായി മത്സരിച്ച സി.ഒ.ടി. നസീറിന് (34) ഗുരുതരമായി വെട്ടേറ്റു. ഇന്നലെ രാത്രി ഏഴരയോടെ കായ്യത്ത് റോഡിൽ ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് വെട്ടിയത്. തലയ്‌ക്കും വയറ്റിലും കൈക്കും കാലിനുമെല്ലാം വെട്ടേറ്റ നസീറിനെ തലശ്ശേരി ഗവ. ജനറൽ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പരിക്ക് ഗുരുതരമല്ല. ബൈക്കിലെത്തിയ സംഘം വെട്ടിയപ്പോള്‍ തടുക്കുമ്പോഴാണ് പരിക്കേറ്റത്. വയറിനും കൈക്കും തലയ്ക്കും പരിക്കേറ്റിട്ടുണ്ട്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച് മുറിവില്‍ സ്റ്റിച്ചിടല്‍ നടന്നു കൊണ്ടിരിക്കുന്നു. ശേഷം ഒബ്‌സര്‍വേഷനില്‍ കഴിഞ്ഞ ശേഷം ആശുപത്രി വിടുമെന്നാണറിയന്നത്.

തലശ്ശേരി നഗരസഭാ മുൻ കൗൺസിലറും സി.പി.എം ലോക്കൽ കമ്മിറ്റി അംഗവുമായിരുന്ന നസീർ കുറച്ച് കാലമായി പാർട്ടിയിൽ നിന്ന് അകന്ന് നിൽക്കുകയായിരുന്നു. തിരഞ്ഞെടുപ്പിൽ പി. ജയരാജനെതിരെ മത്സരിക്കുകയും ചെയ്തു. പ്രചാരണത്തിനിടെ രണ്ട് തവണ നസീറിന് മർദ്ദനമേറ്റിരുന്നു. സി.പി.എം പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് ബന്ധുക്കൾ ആരോപിച്ചു.

Read more

ധാക്കയിലെ വിസ അപേക്ഷ കേന്ദ്രം അടച്ചുപൂട്ടി ഇന്ത്യ; തീരുമാനം സുരക്ഷാ ആശങ്ക നിലനിൽക്കെ

ധാക്കയിലെ വിസ അപേക്ഷ കേന്ദ്രം അടച്ചുപൂട്ടി ഇന്ത്യ; തീരുമാനം സുരക്ഷാ ആശങ്ക നിലനിൽക്കെ

ന്യൂഡല്‍ഹി: ധാക്കയിലെ വിസാ അപേക്ഷാ കേന്ദ്രം (ഐവിഎസി) അടച്ചുപൂട്ടി ഇന്ത്യ. തീവ്രവാദ സംഘടനകളുടെ ഭീഷണിയും ബംഗ്ലാദേശി നേതാക്കളുടെ ഇന്ത്യാ

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു. സാംസ്കാരിക മന്ത്രാലയത്തിന്റെ നിർദേശത്തെ തുടർന്നാണ് അവസാനനിമിഷം പ്രഖ്യാ