ഗായിക വൈക്കം വിജയലക്ഷ്മി വിവാഹിതയാകുന്നു

0

ഗായിക വൈക്കം വിജയലക്ഷ്മി വിവാഹിതയാകുന്നു.  പുതിയങ്ങാടി സ്വദേശിയും സംഗീതജ്ഞനുമായ സന്തോഷ് ആണ് വരന്‍. അടുത്തമാസം 13നായിരിക്കും വിവാഹനിശ്ചയം. മാര്‍ച്ച് 29നു വിവാഹം നടക്കും.സെല്ലുലോയിഡ് എന്ന സിനിമയിലൂടെയാണ് വൈക്കം വിജയലക്ഷ്മി പിന്നണിഗായികയാകുന്നത്.

കാറ്റേ കാറ്റേ എന്ന ആ പാട്ടിലൂടെ മികച്ച ഗായികയ്‍ക്കുള്ള സംസ്ഥാനസര്‍ക്കാരിന്റെ പ്രത്യക ജൂറി പുരസ്കാരം വിജയലക്ഷ്മിക്ക് ലഭിച്ചു. തൊട്ടടുത്ത വര്‍ഷം ഒറ്റയ്‍ക്കു പാടുന്ന പൂങ്കുയിലേ എന്ന ഗാനത്തിന് മികച്ച ഗായികയ്‍ക്കുള്ള സംസ്ഥാന അവാര്‍ഡും ലഭിച്ചു. പിന്നീട് ബ്രഹ്മാണ്ഡ സിനിമ ബാഹുബലിയിലടക്കം വിജയലക്ഷ്മി ഗാനം ആലപിച്ചു. ഗായത്രിവീണ വായിച്ചായിരുന്നു വിജയലക്ഷ്മി ആദ്യം ശ്രദ്ധേയമായത്.