വന്ദേ ഭാരത് രണ്ടാംഘട്ടം : 31 രാജ്യങ്ങളിൽനിന്നുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കും

0

ന്യൂഡല്‍ഹി: ‘വന്ദേ ഭാരത്’ രണ്ടാംഘട്ടത്തിന്റെ ഭാഗമായി 31 രാജ്യങ്ങളിൽനിന്നുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കും. ശനിയാഴ്ച തുടങ്ങുന്ന ’ രണ്ടാംഘട്ടം ഈമാസം 22 വരെ നീണ്ടുനിൽക്കും. കേരളമുൾപ്പെടെ 13 സംസ്ഥാനങ്ങളിലേക്കായി 149 വിമാന സർവീസുകളാണുണ്ടാവുക. കൂടുതൽ സർവീസുകൾ കേരളത്തിലേക്കാണ്- 31. ഇത് 43 ആയി വർധിപ്പിക്കുമെന്നാണ് വ്യോമയാനമന്ത്രാലയം നൽകുന്ന സൂചന.

സിങ്കപ്പൂർ, മലേഷ്യ, തായ്‌ലാൻഡ്, ഫിലിപ്പീൻസ്, കുവൈത്ത്, ബഹ്റൈൻ, യു.എ.ഇ, സൗദി അറേബ്യ, ഒമാൻ, ഖത്തർ, നേപ്പാൾ, ബംഗ്ലാദേശ്, റഷ്യ, ജർമനി, ജപ്പാൻ, ഇറ്റലി, ഫ്രാൻസ്, നൈജീരിയ, കാനഡ, ഇൻഡൊനീഷ്യ, ഓസ്ട്രേലിയ, അമേരിക്ക, യു.കെ., കസാഖ്‌സ്താൻ, കിർഗിസ്താൻ, യുക്രൈൻ, ജോർജിയ, താജികിസ്താൻ, അർമീനിയ, ബെലാറസ്, അയർലൻഡ്‌, എന്നിവയാണ് രണ്ടാംഘട്ടത്തിൽ ഉൾപ്പെട്ട രാജ്യങ്ങൾ.

കേരളം, ഡൽഹി, കർണാടകം, തെലങ്കാന, ഗുജറാത്ത്, രാജസ്ഥാൻ, ആന്ധ്രാപ്രദേശ്, പഞ്ചാബ്, ബിഹാർ, ഉത്തർപ്രദേശ്, ഒഡിഷ, ജമ്മുകശ്മീർ, മധ്യപ്രദേശ് ഇനീ സംസ്ഥാനങ്ങളിലേക്കാണ് വിവിധ രാജ്യങ്ങളിലുള്ള പ്രവാസിലളെയും കൊണ്ട് വന്ദേഭാരത് രണ്ടാംഘട്ട വിമാനം പറന്നിറങ്ങുക. രണ്ടാംഘട്ടത്തിൽ ഇന്ത്യയിലും വിദേശത്തുമുള്ള ചെറുനഗരങ്ങളെ പ്രധാന വിമാനത്താവളങ്ങളുമായി ബന്ധിപ്പിച്ച് ഫീഡർ വിമാനങ്ങളുമുണ്ടാകും. ചണ്ഡീഗഢിലേക്കും ജയ്‍പുരിലേഓരോ വിമാനങ്ങൾ സർവീസ് നടത്തും.

യു എ യിൽ നിന്നും 11ന്നും ഒമാനിൽനിന്നും നാലും‌, സൗദി അറേബ്യയിൽ നിന്ന് മൂന്നും‌, ഖത്തറിൽനിന്നും, കുവൈത്തിൽനിന്നും രണ്ടും‌, റഷ്യ, ബഹ്റൈൻ, അയർലൻഡ്‌, ഇറ്റലി, ഫ്രാൻസ്, താജികിസ്താൻ, ഇൻഡൊനീഷ്യ, ഓസ്ട്രേലിയ, യുക്രൈൻ, യു.കെ., മലേഷ്യ, അമേരിക്ക, അർമീനിയ, ഫിലിപ്പീൻസ്
തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ഓരോന്നുവീതവുമാണ് കേരളത്തിലേക്കുള്ള വിമാന സർവീസുകൾ.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.