വന്ദേഭാരത് ദൗത്യം നാലാംഘട്ട വിമാനടിക്കറ്റ് വിൽപ്പന ആരംഭിച്ചു

0

ദുബായ് : വന്ദേഭാരത് ദൗത്യം നാലാംഘട്ടത്തിലെ വിമാനടിക്കറ്റ് വിൽപ്പന വെള്ളിയാഴ്ച തുടങ്ങി. ജൂലായ് 15-നും 31-നുമിടയിലുള്ള എയർഇന്ത്യ എക്സ്‌പ്രസ് വിമാനടിക്കറ്റ് വിൽപ്പനയാണ് തുടങ്ങിയത്.

ദുബായ് ഇന്ത്യൻ കോൺസുലേറ്റ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യൻ എംബസി, കോൺസുലേറ്റ് വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്തവർക്ക് www.airindiaexpress.in വഴിയും ബുക്ക് ചെയ്യാം.