‘വരനെ ആവശ്യമുണ്ട്’ സിനിമയിൽ നിന്നും ഒഴിവാക്കിയ രംഗങ്ങൾ പുറത്തുവിട്ട് അനൂപ് സത്യൻ

0

ദുൽഖർ സൽമാൻ, ശോഭന, സുരേഷ് ഗോപി, കല്യാണി പ്രിയദർശൻ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി അനൂപ് സത്യൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് വരനെ ആവശ്യമുണ്ട്.

2020ല്‍ പുറത്തിറങ്ങിയ ചിത്രം മികച്ച വിജയവും കരസ്ഥമാക്കിയിരുന്നു. ദുല്‍ഖറാണ് ചിത്രത്തിന്റെ നിര്‍മാതാവ്.

ഇപ്പോഴിതാ ചിത്രത്തിലെ ചില ഡിലീറ്റഡ് രംഗങ്ങളുമായി എത്തിയിരിക്കുകയാണ് അണിയറപ്രവത്തകര്‍. സംവിധായകന്‍ അനൂപ് സത്യന്റെ യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. ‘ദൈർഘ്യം മൂലം സിനിമയിൽ നിന്നും ഒഴിവാക്കിയ 40 മിനിറ്റ് രംഗങ്ങളാണ് കട്ട് ചെയ്ത് ഇട്ടിരിക്കുന്നത്.

ചിത്രത്തില്‍ വേഷമിട്ട നടനും സംവിധായകനുമായ ജോണി ആന്റണിയും ഡിലീറ്റഡ് വീഡിയോ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്. ആദ്യ വിഡിയോ ഇട്ടപ്പോൾ പ്രേക്ഷകരിൽ നിന്നുണ്ടായ അപ്രതീക്ഷിത പ്രതികരണം കണ്ടാണ് ഡിലീറ്റ‍‍ഡ് സീൻസ് മുഴുവൻ അപ്‌ലോഡ് ചെയ്യാം എന്ന തീരുമാനത്തിലെത്തുന്നത്.’–അനൂപ് സത്യൻ വ്യക്തമാക്കി.