വര്‍ദ്ധ ഭീഷണി; ചെന്നൈ വിമാനത്താവളം അടച്ചു; കാറ്റിന് മുന്നോടിയായി തമിഴ്നാട്ടില്‍ കനത്ത മഴ

വര്‍ദ്ധ ചുഴലിക്കാറ്റ് ഭീഷണിയില്‍ ചെന്നൈ .ഇന്ന് ഉച്ചയോടെ ചെന്നൈ, ആന്ധ്രാ തീരങ്ങളില്‍ ആഞ്ഞു വീശുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇരു സംസ്ഥാനങ്ങളിലും അതീവ ജാഗ്രത തുടരുകയാണ്. കാറ്റിന്റെ വേഗം വര്‍ദ്ധിച്ചതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു.

വര്‍ദ്ധ ഭീഷണി; ചെന്നൈ വിമാനത്താവളം അടച്ചു; കാറ്റിന് മുന്നോടിയായി തമിഴ്നാട്ടില്‍ കനത്ത മഴ
cyclone

വര്‍ദ്ധ ചുഴലിക്കാറ്റ് ഭീഷണിയില്‍ ചെന്നൈ .ഇന്ന് ഉച്ചയോടെ ചെന്നൈ, ആന്ധ്രാ തീരങ്ങളില്‍ ആഞ്ഞു വീശുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇരു സംസ്ഥാനങ്ങളിലും അതീവ ജാഗ്രത തുടരുകയാണ്. കാറ്റിന്റെ വേഗം വര്‍ദ്ധിച്ചതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു. 100 മുതല്‍ 110 കിലോ മീറ്റര്‍ വേഗത്തില്‍ കാറ്റ് വീശുമെന്നാണ് പ്രവചനം. ഹെല്‍പ് ലൈനുകളും തുറന്നിട്ടുണ്ട്. ഫോണ്‍ 044-25619206, 25619511, 25384965 .

കാറ്റിന് മുന്നോടിയായി തമിഴ്നാട്ടില്‍ കനത്ത മഴ ഇപ്പോഴും തുരുകയാണ്. അപകട സാധ്യത കണക്കിലെടുത്ത് ചെന്നൈ വിമാനത്താവളം അടച്ചു. സബര്‍ബന്‍ ട്രെയിന്‍ സര്‍വ്വീസുകളും നിര്‍ത്തിവെച്ചു നിരവധി വിമാന സര്‍വ്വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. ചെന്നൈയിലേക്കുള്ള വിമാനങ്ങളെല്ലാം വഴിതിരിച്ചുവിട്ടു. ചെന്നൈയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അവധി നല്‍കിയിട്ടുണ്ട്. ഐടി മേഖല അടക്കമുള്ള സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി നല്‍കിയിട്ടുണ്ട്. ചെന്നൈ നഗരത്തില്‍ ഇന്ന് മിക്ക വ്യാപാര സ്ഥാപനങ്ങളും അടഞ്ഞുകിടക്കുകയാണ്.

Read more

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

തിരുവനന്തപുരം: ഐ.എഫ്‌.എഫ്‌.കെയുടെ ഭാഗമായി ഞായറാഴ്ച നടന്ന ഇന്ത്യൻ സിനിമയിലെ പുരുഷാധിപത്യം: അധികാരം, ലിംഗം, രാഷ്ട്രീയം എന്ന ഓപ്പൺ ഫോറം, സി

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം