വര്‍ദ്ധ ഭീഷണി; ചെന്നൈ വിമാനത്താവളം അടച്ചു; കാറ്റിന് മുന്നോടിയായി തമിഴ്നാട്ടില്‍ കനത്ത മഴ

0

വര്‍ദ്ധ ചുഴലിക്കാറ്റ് ഭീഷണിയില്‍ ചെന്നൈ .ഇന്ന് ഉച്ചയോടെ ചെന്നൈ, ആന്ധ്രാ തീരങ്ങളില്‍ ആഞ്ഞു വീശുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇരു സംസ്ഥാനങ്ങളിലും അതീവ ജാഗ്രത തുടരുകയാണ്. കാറ്റിന്റെ വേഗം വര്‍ദ്ധിച്ചതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു. 100 മുതല്‍ 110 കിലോ മീറ്റര്‍ വേഗത്തില്‍ കാറ്റ് വീശുമെന്നാണ് പ്രവചനം. ഹെല്‍പ് ലൈനുകളും തുറന്നിട്ടുണ്ട്. ഫോണ്‍ 044-25619206, 25619511, 25384965 .

കാറ്റിന് മുന്നോടിയായി തമിഴ്നാട്ടില്‍ കനത്ത മഴ ഇപ്പോഴും തുരുകയാണ്. അപകട സാധ്യത കണക്കിലെടുത്ത് ചെന്നൈ വിമാനത്താവളം അടച്ചു. സബര്‍ബന്‍ ട്രെയിന്‍ സര്‍വ്വീസുകളും നിര്‍ത്തിവെച്ചു നിരവധി വിമാന സര്‍വ്വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. ചെന്നൈയിലേക്കുള്ള വിമാനങ്ങളെല്ലാം വഴിതിരിച്ചുവിട്ടു. ചെന്നൈയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അവധി നല്‍കിയിട്ടുണ്ട്. ഐടി മേഖല അടക്കമുള്ള സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി നല്‍കിയിട്ടുണ്ട്. ചെന്നൈ നഗരത്തില്‍ ഇന്ന് മിക്ക വ്യാപാര സ്ഥാപനങ്ങളും അടഞ്ഞുകിടക്കുകയാണ്.

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.