വര്‍ക്കലയില്‍ ‘ആന്റി കൊറോണ വൈറസ് ജ്യൂസ്’വിറ്റ് വിദേശിക്ക് പോലീസ് താക്കീത് നൽകി

0

വർക്കല: വര്‍ക്കലയില്‍ ആന്‍റി കൊറോണ ജ്യൂസ് വില്‍പ്പന നടത്തിയ വിദേശിക്ക് പോലീസിന്റെ താക്കീത്. വർക്കല ഹെലിപ്പാഡിന് സമീപം റസ്റ്ററന്റിന്റെ ‘ആന്റി കൊറോണ വൈറസ് ജ്യൂസ്’ എന്ന ബോർഡ് സ്ഥാപിച്ച ഉടമയായ വിദേശിയെയാണ് വർക്കല പൊലീസ് കസ്റ്റഡിയിലെടുത്ത് താക്കീത് നൽകി വിട്ടയച്ചത്.

ക്ലിഫിൽ വർഷങ്ങളായി പ്രവർത്തിക്കുന്ന കോഫി ടെംപിൾ ഉടമയായ അറുപതുകാരനായ ബ്രിട്ടീഷുകാരനാണ് ബോർഡ് വച്ചത്. ഇഞ്ചി, നാരങ്ങ, നെല്ലിക്ക എന്നിവ ചേർത്തു തയാറാക്കിയ ജ്യൂസിനു ആന്റി കൊറോണ പേരും നൽകി 150 രൂപ നിരക്കും എഴുതി ചേർത്തു. വർക്കല പൊലീസ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തു. ഉടമസ്ഥനു കർശന താക്കീതു നൽകി വിട്ടയച്ചു.