ഔഷധി ക്യാപ്റ്റൻസ് മിസ്സ് പ്രിൻസെസ്സ്‌ കേരള മത്സരം തിരുവനന്തപുരം സ്വദേശിനി വർഷ ശ്രീപാൽ ടൈറ്റിൽ വിന്നർ ആയി തൃശൂർ സ്വദേശിനി ശ്രീലക്ഷ്മി നായർ ഫസ്റ്റ് റണ്ണർ അപ്പും, കോട്ടയം സ്വദേശിനി എലിസബത് ജോസ് സെക്കന്റ്‌ റണ്ണർ അപ്പും നേടി. കേരളത്തിലെ പതിനാലു ജില്ലകളിലെ ക്യാമ്പ്‌സുകളിൽ നിന്നും ഓൺലൈൻ ആയും ഓഡിഷൻ നടത്തി തെരഞ്ഞെടുത്ത 18 മത്സാർത്ഥികൾ ആണ് അവസാനറൗണ്ടിൽ ഉണ്ടായിരുന്നത്. ക്വിലോൺ ബീച് ഹോട്ടലിൽ നടന്ന മത്സരത്തിന് മേയർ ഹണി ബെഞ്ചമിൻ, എം. നൗഷാദ് എം.എൽ. എ, സംവിധാ യകൻ വിനയൻ, ഓമന. എസ് നായർ,ഔഷധി ചെയർമാൻ കെ. ആർ. വിശ്വംഭരൻ ഐ.എ. എസ് തുടങ്ങിയവർ ചേർന്ന് ഭദ്രദീപം തെളിയിച്ചു. മൂന്ന് റൗണ്ടുകളിൽ ആയിരുന്നു മത്സരം. നാലര മണിക്കൂർ നീണ്ട പരിപാടിയിൽ ഫ്യൂഷൻ, ഗസൽ, ഗാനമേള, സിനിമാറ്റിക് ഡാൻസ് എന്നിവ മത്സരത്തിന് കൊഴുപ്പ് ഏകി. ചലച്ചിത്രതാരങ്ങളായ ബാല, ശ്വേത മേനോൻ, ചലച്ചിത്ര സംവിധയകാൻ അനിൽ രാധാകൃഷ്ണൻ മേനോൻ, മിസ്സ് ഇന്ത്യ വേൾഡ് വൈഡ് 2020 ബ്രാൻഡ് അംബാസഡർ രഞ്ജിനിജോർജ്, കോറിയോഗ്രാഫർ കല്‌പന സുശീലൻ എന്നിവർ ആയിരുന്നു വിധികർത്താക്കൾ കൊച്ചിയിലെ ക്യാപ്റ്റൻ ഇവെന്റ്സ് ആയിരുന്നു പരിപാടിയുടെ സംഘടകർ