വേനൽക്കാല വസതിയിലേക്ക് പോകേണ്ടേ…

0

ടിപ്പു സുൽത്താന്റെ, അതിമനോഹരമായ പാലസ് കാണുവാൻ, ദിവസേന ആയിരങ്ങൾ മൈസൂരിൽ എത്തുന്നുണ്ട്. നവരാത്രി ആഘോഷസമയത്, ദീപാലങ്കാരങ്ങൾകൊണ്ട് ഈ പാലസ് കൂടുതലായി മനോഹരമാക്കും. ഒരുപാട് കാഴ്ച്ചകൾ സമ്മാനിക്കുന്ന മൈസൂർ ഗാർഡൻ, കോട്ടകൾ, അങ്ങനെ നിരവധി സ്ഥലങ്ങൾ ഉണ്ട്. എന്നാൽ ആരെയും അത്ഭുതപെടുത്തുന്ന ഒരു കൊച്ചു വീട് ഉണ്ട് ടിപ്പുസുൽത്താന്. അദ്ദേഹത്തിന്റെ വേനൽകാല വസതി. എത്ര ചൂടുള്ള സമയത്തും, ഈ വീടും വീടിരിക്കുന്ന സ്ഥലത്തും, തണുപ്പായിരിക്കും. ഈ കൊച്ചു വീട്ടിൽ ആണ് അദേഹം വേനൽകാലം ചിലവഴിക്കുന്നത്.

കേരളത്തിലെ പുതിയ പ്ലാനിംഗ് കമീഷൻ അംഗമായ, ശ്രീ സന്തോഷ് കുളങ്ങര പറഞ്ഞത്, അടുത്ത 20 വർഷങ്ങൾ കഴിയുമ്പോൾ, കേരളത്തിൽ, പൂട്ടികിടക്കുന്ന അതി മനോഹരമായ വീടുകൾ ആയിരകണക്കിനായിരിക്കുമെന്നാണ്. ഒരിക്കൽ, താമസിക്കാൻ സാധിക്കും എന്ന് കരുതി സ്വപ്ന വീട് നമ്മളെല്ലാം പണിയുന്നു. ഒരു കോടിയുടെ വീട് പണിയുമ്പോൾ, എത്ര വീടുകളിലെ അടുപ്പുകൾ പുകയുന്നുണ്ട് എന്ന് ഇതിൽ ചേർത്തു വായിക്കാം.

ഓരോ മനുഷ്യനും ഒരു സ്വപ്ന വീടുണ്ട്. നിർമ്മിച്ചതും നിർമ്മിക്കാൻ പ്ലാൻ ഇട്ടിരിക്കുന്നതും. ഓരോ വീടും എത്ര മനോഹരമായി പണിയുവാൻ സാധിക്കുമോ, അത്രയധികം മനോഹരമായി അവ പണിയുന്നു. ഓരോ വീടുകൾ പണിയുമ്പോളും, ആ പണിയുന്ന ആളുടെ സാമ്പത്തിക വരുമാനം വെച്ചായിരിക്കണം പണിയേണ്ടത്. കോടികളുടെ വീട് പണിത്, അത് പൂട്ടിയിട്ട്, അതിന്റെ, ലോൺ അടക്കാൻ രാവേറെ പണിയെടുക്കുന്നു. അവസാനം ആ ലോൺ അടച്ചുതീർക്കുമ്പോളേക്കും, അവൻ ഒരു പരുവം ആയി തീരും.

ടിപ്പു സുൽത്താന്റെ വേനൽകാല വസതിയും, അദ്ദേഹത്തിന്റെ പാലസ്പോലെ പണിയാമായിരുന്നു. എന്നാൽ അദ്ദേഹം നിമ്മിച്ചത്, ഒരു കൊച്ചു വീട് ആയിരുന്നു. ഇന്നത്തെ തലമുറ ചിന്തിക്കുന്നത്, അപ്പുറത്തെ വീടിനേക്കാൾ വലുപ്പമുള്ള വീട് എന്നാണ്. ആ വീട്ടിൽ ചിലപ്പോൾ മാതാപിതാക്കൾ, മാത്രമായിരിക്കും താമസിക്കുന്നത്. ശരിക്കും അവർ ഇത്രയും വലിയ വീട് ആഗ്രഹിക്കുന്നുണ്ട്‌കില്ല. അത് അറ്റകുറ്റ പണികൾ ചെയ്യാൻ ഓരോ വർഷവും ആയിരങ്ങൾ ചിലവ് ആകേണ്ടി വരുന്നു.

ഓരോ വീടുകളിലും, താസിക്കാതെ തന്നെ, ഓരോ വർഷവും കുറെ തുക അറ്റകുറ്റപണികൾക്കായി മാറ്റിവെക്കേണ്ടിവരുന്നു. ചിതൽ, പെയിന്റിങ്, മറ്റ് അറ്റകുറ്റപണികൾ, ഗാർഡൻ, അങ്ങനെ എത്രയോ ചിലവുകൾ, അടിച്ചുവരാൻ പോലും ആളെ കിട്ടാതെ വരുന്നു.

വിദേശത്തു വളരുന്ന മക്കൾ ഒരിക്കലും, നാട്ടിലേക് തിരിച്ചു പോകാൻ ആഗ്രഹിക്കില്ല. കോടികൾ ചിലവഴിച്ചു പണിയുന്ന വീടുകൾ ഇപ്പോൾ വാടകക്ക് നൽകുന്ന രീതിയായി ആയി മാറിയിരിക്കുന്നു. എന്നാലും ലോൺ എടുത്തതിന്റെ പലിശപോലും അടക്കാൻ അത് തികയില്ല. അപ്പോൾ ഒരു ചോദ്യം, എന്തിനായിരുന്നു ഇത്രയും വലിയ വീട്.

ഇപ്പോൾ വിദേശത്തു നിന്നും അവധിക്കു നാട്ടിൽ വരുന്നവർ ഒരു വീട് വാടകക്ക് എടുക്കുകയാണ്. ഒരു ഫ്രണ്ട് പറഞ്ഞപോലെ, ജീവിതത്തിൽ ഒരു വീട് എങ്കിലും പണിതില്ലങ്കിൽ ഒരു കുറവ് പോലെയാണ്. അത് കൊണ്ട് 2 കോടിയുടെ വീട് പണിതു, അടച്ചിട്ടു.

ഓരോരുത്തർക്കും അവരുടെ താല്പര്യമന്സരിച്ചു വീട് പണിയാം. അവരുടെ സന്തോഷത്തിനായി. എന്നാൽ, അതൊരു വേനൽകാല വസതിയാവണം. മാറ്റങ്ങൾ അറിഞ്ഞു ജീവിക്കാം. സന്തോഷമെന്നും ഉണ്ടാകണം. ആശംസകൾ.