വീരപ്പന്റെ കൂട്ടാളി സ്റ്റെല്ല മേരി 27 വര്‍ഷത്തിന് ശേഷം പിടിയില്‍

0

ചാമരാജനഗര്‍: കൊല്ലപ്പെട്ട കുപ്രസിദ്ധ കാട്ടുകൊള്ളക്കാരന്‍ വീരപ്പന്റെ അടുത്ത കൂട്ടാളിയായ സ്റ്റെല്ല മേരി പോലീസിന്റെ പിടിയിലായി കര്‍ണാടകയിലെ ചാമരാജനഗറില്‍ വെച്ചാണ് സ്റ്റെല്ല മേരി പിടിയിലായത്. ചാമരാജനഗര്‍ എസ്.പി. എച്ച്.ഡി. അനന്തകുമാര്‍ ഇക്കാര്യം സ്ഥിരീകരിച്ചു.

27 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സ്‌റ്റെല്ല മേരിയെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. യഥാര്‍ഥ പേരും വിവരങ്ങളുമെല്ലാം മറച്ചുവെച്ച് ഇവര്‍ വിവിധയിടങ്ങളില്‍ താമസിച്ചുവരികയായിരുന്നു. സ്റ്റെല്ല എന്ന സ്റ്റെല്ല മേരി (40) 1993 മുതല്‍ ഒളിവിലാണ്.

തോക്കുകള്‍ ഉപയോഗിക്കുന്നതിലും വെടിയുതിര്‍ക്കുന്നതിലും വിദഗ്ധയാണ് ഇവര്‍. വീരപ്പനൊപ്പം കഴിയുന്നതിനിടെ ഇതില്‍ പരിശീലനവും ലഭിച്ചിരുന്നു. ചോദ്യം ചെയ്യലില്‍ തന്റെ വിവാഹങ്ങളടക്കമുള്ള കാര്യങ്ങളെക്കുറിച്ച് സ്‌റ്റെല്ല പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്.