16 കോടിയുടെ റോള്‍സ് റോയ്‌സ്; 2.69 കോടി ടാക്‌സ്; വേണു ഗോപാലകൃഷ്ണന് റോഡ് നികുതിയില്‍ റെക്കോര്‍ഡ്

0

സംസ്ഥാനത്ത് ഒരു വ്യക്തി അടക്കുന്ന റെക്കോഡ് റോഡ് നികുതി അടച്ച് കാക്കനാട് സ്വദേശി. 2.69 കോടി രൂപയാണ് കാറിന്റെ റോഡ് ടാക്‌സായി കാക്കനാട് സ്വദേശി വേണു ഗോപാലകൃഷ്ണന്‍ അടച്ചത്. 16 കോടി വിലയുള്ള റോള്‍സ് റോയ്‌സ് കാറിനാണ് ഇത്രയും നികുതി അടച്ചത്.നേരത്തെ ഇഷ്ട വാഹന നമ്പരിനായി 46 ലക്ഷം മുടക്കിയും വേണു വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.

കാക്കനാട് സ്വദേശി വേണു ഗോപാലകൃഷ്ണനാണ് 16 കോടി വിലയുള്ള തന്റെ റോള്‍സ് റോയ്‌സ് ബ്ലാക്ക് ബാഡ്ജ് ഗോസ്റ്റ് സീരിസ് കാറിനായി റെക്കോഡ് റോഡ് നികുതി അടച്ചത്. 2.69 കോടി രൂപയാണ് എറണാകുളം ആര്‍ റ്റി ഒ ഓഫീസില്‍ അടച്ചത്. ഇന്ത്യയില്‍ ആദ്യമായി റോയ്‌സ് റോയിസ് ബ്ലാക്ക് എഡിജ് ഗോസ്റ്റ് കാര്‍ സ്വന്തമാക്കിയതും വേണു ഗോപാലകൃഷ്ണനാണ്.

നേരത്തെ മറ്റൊരു കാറിന് ഇഷ്ട നമ്പര്‍ സ്വന്തമാക്കാന്‍ 46 ലക്ഷം രൂപ ലേലത്തില്‍ ചിലവഴിച്ചും വേണു വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ആഡംബര കാറുകള്‍ വാങ്ങി സിനിമാ താരങ്ങള്‍ അടക്കം മറ്റ് സംസ്ഥാനങ്ങളില്‍ രജ്‌സ്ട്രര്‍ ചെയ്ത് നികുതി വെട്ടിപ്പ് നടത്തുമ്പോഴാണ് ഒരു മലയാളി മറ്റുള്ളവര്‍ക്ക് മാതൃകയായത്.