തമിഴ് നടനും സംവിധായകനുമായ ജെ.മഹേന്ദ്രന്‍ അന്തരിച്ചു

1

പ്രശസ്ത തമിഴ് നടനും സംവിധായകനുമായ ജെ.മഹേന്ദ്രന്‍(79) അന്തരിച്ചു. ചെന്നൈയിലെ വസതിയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയോടെയായിരുന്നു അന്ത്യം. അഭിനയം, സംവിധാനം, തിരക്കഥ, സംഭാഷണം അങ്ങനെ തമിഴ് സിനിമാലോകത്തെ ഓൾ ഇൻ ഓൾ ആയിരുന്നു മഹേന്ദ്രൻ.വിജയ് ചിത്രം തെരിയിലെ വില്ലൻ വേഷത്തിലൂടെ ഇദ്ദേഹം നമുക്ക് സുപരിചിതനാണ്.

ജോസഫ് അലക്‌സാണ്ടര്‍ എന്ന ജെ. മഹേന്ദ്രന്‍ തിരക്കഥാകൃത്തായാണ് സിനിമയില്‍ എത്തുന്നത്. മുള്ളും മലരുമാണ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം. അദ്ദേഹത്തെ പ്രശ്തിയുടെ കൊടുമുടിയിൽ എത്തിച്ചത് 1979ല്‍ പുറത്തിറങ്ങിയ ഉതിര്‍പ്പൂക്കള്‍ ആണ്.നെഞ്ചത്തൈ കിള്ളാതെ, പൂട്ടാത പൂട്ടുക്കള്‍, ജോണി, നന്ദു, മെട്ടി, അഴഗിയ കണ്ണേ തുടങ്ങിയവ അദ്ദേഹത്തിന്റെ മികച്ച ചിത്രങ്ങളാണ്.2006 ല്‍ പുറത്തിറങ്ങിയ സാസനം ആണ് അവസാനം സംവിധാനം ചെയ്ത ചിത്രം.

പിന്നീട് 12 വർഷങ്ങൾക്കുശേഷം വിജയ് ചിത്രം തെരിയിലൂടെ തിരിച്ചുവരവ്. തെരി സിനിമയിലെ അദ്ദേഹത്തിന്റെ വില്ലൻ വേഷം ആരെയും ആവേശം കൊള്ളിക്കുന്നതായിരുന്നു. പിന്നീട് മഹേഷിന്റെ പ്രതികാരം തമിഴ് റീമേയ്ക്ക് നിമിറിൽ നായകന്റെ അച്ഛന്റെ വേഷമായ ചാച്ചനായി തമിഴിൽ അഭിനയിക്കാൻ തയാറെടുക്കുകയായിരുന്നു. അതിനിടെയാണ് അപ്രതീക്ഷിത വിടവാങ്ങൽ.