ഛായാഗ്രാഹകൻ വി.ജയറാം കോവിഡ് ബാധിച്ച് മരിച്ചു

0

ഹൈദരാബാദ്: പ്രശസ്ത ഛായാഗ്രാഹകൻ വി ജയറാം (70) അന്തരിച്ചു. കോവിഡ് ബാധിതനായി ചികിത്സയിലിരിക്കെ ഹൈദരാബാദിൽ വച്ചായിരുന്നു അന്ത്യം. ദേവാസുരം, 1921, ആവനാഴി, മൃഗയ തുടങ്ങിയ മലയാള സിനിമകളുടെ ഛായാഗ്രാഹകൻ ജയറാമായിരുന്നു.

തെലുങ്ക്, മലയാളം, തമിഴ് ഭാഷകളിലെ നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഛായാ​ഗ്രാഹകനായിരുന്നു. എൻടിആർ, നാ​ഗേശ്വര റാവു, കൃഷ്ണ, ചിരഞ്ജീവി, നന്ദമൂരി ബാലകൃഷ്ണ, മോഹൻ ബാബു, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ​ഗോപി എന്നിവർക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്.

മലയാളത്തിൽ ഐ.വി ശശിക്കൊപ്പമാണ് കൂടുതൽ ചിത്രങ്ങളും ചെയ്തിട്ടുള്ളത്. തെലുങ്കിൽ കെ രാഘവേന്ദ്ര റാവു സംവിധാനം നിർവ്വഹിച്ച പല പ്രശസ്‍ത ചിത്രങ്ങളുടെയും ​ ഛായാ​ഗ്രാഹകൻ ജയറാം ആയിരുന്നു.

ഛായാഗ്രഹണത്തിന് നിരവധി പുരസ്‍കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഭാര്യ രണ്ടു വർഷം മുൻപ് മരിച്ചു. 2 മക്കളുണ്ട്.