വിദ്യ ഒരുങ്ങികഴിഞ്ഞു നമ്മുടെ സ്വന്തം മാധവികുട്ടിയാകാന്‍

0

മാധവിക്കുട്ടിയാവാൻ തയ്യാറാണോ എന്ന് ചോദിച്ച് സംവിധായകന്‍ കമല്‍ വിളിച്ചപ്പോള്‍ ബോളിവുഡിലെ തിരക്കുള്ള താരം വിദ്യാബാലന് പിന്നെ രണ്ടാമതൊന്നു ആലോചിക്കാന്‍ ഉണ്ടായിരുന്നില്ല .ഏതു അഭിനേത്രിയും അഭ്രപാളികളില്‍ അഭിനയിക്കാന്‍  കൊതിയ്ക്കുന്ന മാധവികുട്ടിയുടെ ജീവിതം തിരശീലയ്ക്കു മുന്നില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് വിദ്യ .

കമല്‍ ചിത്രത്തിന്റെ കഥയെക്കുറിച്ച് വിദ്യാബാലനോട് പറഞ്ഞത് ഇത്രമാത്രം; കഥയെ ആത്മകഥയാക്കുകയും ആത്മകഥയെ കഥാന്തരങ്ങളാക്കുകയും ചെയ്ത കമലയുടെ കഥയാണിത്. വിദ്യയെ മാത്രമേ ചിത്രത്തിന് അനുയോജ്യയായി കാണുന്നുള്ളൂ. തയ്യാറെങ്കില്‍ ഒരുക്കങ്ങള്‍ ആരംഭിക്കാം.പിന്നെ വിദ്യ ഒന്നും ആലോചിച്ചില്ല .തന്റെ വിലപെട്ട 60 ദിവസങ്ങളാണ് വിദ്യ മാധവികുട്ടിക്കായി നല്‍കിയിരിക്കുന്നത് .ആമി എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. സെപ്റ്റംബറില്‍ ഷൂട്ടിങ് ആരംഭിക്കും. ഭര്‍ത്താവ് മാധവദാസായി മുരളീഗോപി അഭിനയിക്കും. പൃഥ്വിരാജും ചിത്രത്തിലുണ്ട്. ആ കഥാപാത്രം വലിയ സസ്‌പെന്‍സാണെന്നും കമല്‍ പറയുന്നു.മാധവിക്കുട്ടി ജീവിച്ചിരുന്ന കാലത്താണ് ചിത്രമൊരുക്കുന്നതെങ്കില്‍ ശ്രീവിദ്യ മാത്രമായിരിക്കും തന്റെ നായിക കമല്‍ പറഞ്ഞു. മാധവിക്കുട്ടിയും ശ്രീവിദ്യയും സമാനരാണ്. പല വ്യവസ്ഥാപിത കാഴ്ചപ്പാടുകളേയും മറികടന്നവര്‍. മാധവിക്കുട്ടി എഴുത്തുകളിലായിരുന്നെങ്കിൽ ശ്രീവിദ്യ സിനിമയിലൂടെ…

മലയാളിയുടെ നായികാ സങ്കല്‍പ്പം ആദ്യ കാലങ്ങലില്‍ ഷീല, ജയഭാരതി, ശാരദ എന്നിവരൊക്കെ ആയിരുന്നു. ഇപ്പോള്‍ നായികമാര്‍ പെണ്കുട്ടികളാണ്. മെലിഞ്ഞ സുന്ദരികള്‍. അവരില്‍നിന്ന് ഒരു നായികയെ കണ്ടെത്താനാകില്ലെന്നും കമല്‍ പറയുന്നു .എന്തായാലും വിദ്യയുടെ ഈ വേഷം തിരശീലയില്‍ കാണാനുള്ള ആകാംഷയിലാണ് ആരാധകര്‍ .