ആദ്യാക്ഷരത്തിന്റെ മധുരം നുകര്‍ന്നു ആയിരക്കണക്കിന് കുരുന്നുകള്‍ വിദ്യാരംഭം കുറിച്ചു

0

വിജയദശമി ദിനത്തില്‍ ആദ്യാക്ഷരത്തിന്റെ മധുരം നുകര്‍ന്നു ആയിരക്കണക്കിന് കുരുന്നുകള്‍ വിദ്യാരംഭം കുറിച്ചു. .കേരളത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ ആദ്യാക്ഷരം കുറിക്കല്‍ ചടങ്ങ് തുടങ്ങി. പനച്ചിക്കാട് സരസ്വതി ക്ഷേത്രം, തുഞ്ചന്‍പറമ്പ്, കൊല്ലൂര്‍ മൂകാംബിക എന്നിവിടങ്ങളിലെല്ലാം കുരുന്നുകളെ ആദ്യാക്ഷരം കുറിപ്പിക്കാന്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. നാവിൽ സ്വർണമോതിരംകൊണ്ടും അരിയിൽ ചൂണ്ടുവിരൽകൊണ്ടും ഹരിശ്രീ ഗണപതയേ നമഃ എഴുതി കുട്ടികൾ അറിവിന്റെ ലോകത്തേക്ക് പിച്ചവയ്ക്കുകയാണ്.

കൊല്ലൂര്‍ മൂകാംബികയിലും തിരക്ക് രാവിലെ നാലു മണിയോടെ തന്നെ തുടങ്ങി. ക്ഷേത്രത്തിനോട് ചേര്‍ന്ന് സരസ്വതി മണ്ഡപത്തിലും മറ്റ് സൗകര്യങ്ങളിലുമാണ് ആദ്യാക്ഷരം കുറിപ്പിക്കുന്നത്. തന്ത്രികളും പൂജാരിമാരുമാണ് ഇവിടെ ആദ്യാക്ഷരം കുറിപ്പിക്കാനെത്തുന്നത്. കുട്ടികളുമായി നിരവധി പേരാണ് ഇവിടെയും എത്തിയിട്ടുള്ളത്. രാവിലത്തെ പൂജയോടെയാണ് ഇവിടെ എല്ലാറ്റിനും തുടക്കം കുറിക്കുക. വലിയ തിരക്കാണ് ഇവിടെയും അനുഭവപ്പെടുന്നത്.

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.