സംസ്ഥാനത്ത് എച്ച് വൺ എൻ വൺ ജാഗ്രതാനിർദേശം

0

പ്രളയാനന്തരം സംസ്ഥാനത്ത് എച്ച് വൺ എൻ വൺ ജാഗ്രതാനിർദേശം. ഈ മാസം മൂന്ന് പേര്‍ എച്ച് വൺ എൻ വൺ ബാധിതരായി മരണമടയുകയും 38 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പ് ജാഗ്രതാനിര്‍ദേശം നൽകിയിരിക്കുന്നത്. എല്ലാ ആശുപത്രികളും ആവശ്യമായ മരുന്നുകള്‍ എത്തിച്ചിട്ടുണ്ട്- ആരോഗ്യവകുപ്പ് മന്ത്രി കെ.കെ.ശൈലജ പറഞ്ഞു.

പ്രളയാനന്തരം സംസ്ഥാനത്തുടനീളം നിരവധി ആളുകൾ ദുരിതാശ്വാസ ക്യാമ്പുകളിലും മറ്റുമായി നിരവധി പേരാണ് കഴിയുന്നത് ഈ ഒരു പശ്ചാത്തലത്തിൽ രോഗം പകരാനുള്ള സാധ്യത കൂടുതലാണ്. ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ട് പ്രകാരം സംസ്ഥാനത്തുടനീളം ഈ വര്‍ഷം 42 പേരും ഈ മാസം മാത്രം മൂന്ന് പേരും എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച് മരണപ്പെട്ടിരുന്നു.

കൂടുതലായുള്ള വരണ്ട ചുമ പനി ജലദോഷം, തൊണ്ടവേദന, വിറയല്‍, മൂക്കൊലിപ്പ്, വിറയല്‍ എന്നിവയാണ് എച്ച് വണ്‍ എന്‍ വണ്‍ രോഗത്തിന്റെ ലക്ഷണങ്ങള്‍.