വിജയ് മല്യക്കെതിരെ കോടതി അലക്ഷ്യം: ശിക്ഷ വിധിക്കുമെന്ന് സുപ്രീം കോടതി

0

കിങ്ഫിഷർ എയർലൈൻസിന്റെ 9,000 കോടിയുടെ വായ്പാ തട്ടിപ്പ് കേസിൽ വിവാദവ്യവസായി വിജയ് മല്യക്കെതിരെ കോടതിയലക്ഷ്യ നടപടികൾ തുടരുമെന്ന് സുപ്രീം കോടതി. മല്യയുടെ അഭിഭാഷകൻ തുടർച്ചയായി ഹാജരാകുന്നതിനാൽ കേസിൽ വാദം കേൾക്കാൻ തടസമില്ലെന്ന് ജസ്റ്റിസുമാരായ യു യു ലളിത്, എസ് ആർ ഭട്ട്, ബേല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.

ജനുവരി പതിനെട്ടിന് കേസ് വീണ്ടും പരിഗണിക്കും. നേരിട്ടോ, അഭിഭാഷകൻ വഴിയോ വിജയ് മല്യക്ക് വാദം അവതരിപ്പിക്കാമെന്ന് പറഞ്ഞ കോടതി ശിക്ഷ മാത്രമാണ് പറയാനുള്ളതെന്നും ഇതിനായി നാല് വർഷമാണ് കടന്നു പോയതെന്നും ചൂണ്ടിക്കാട്ടി. മുതിർന്ന അഭിഭാഷകൻ ജയ്ദീപ് ഗുപ്തയെ അമിക്കസ് ക്യൂറിയായി നിയമിച്ചു. കോടതിയുത്തരവിന് വിരുദ്ധമായി, മക്കളുടെ അക്കൗണ്ടിലേക്ക് 40 മില്യൺ ഡോളർ വകമാറ്റിയതിന് വിജയ് മല്യ കുറ്റക്കാരനെന്ന് 2017 മെയിൽ കണ്ടെത്തിയിരുന്നു. 2017ലെ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രീം കോടതി നേരത്തെ തള്ളി. അതേസമയം മല്യയെ ഇംഗ്ലണ്ടിൽ നിന്ന് നാട്ടിലെത്തിക്കാൻ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും നിയമപ്രശ്നങ്ങൾ കാരണം നടപടികൾ വൈകുകയാണെന്നും കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.