വിജയ്‌ മല്യയുടെ രണ്ട് ആഢംബര കാറുകള്‍ ലേലത്തില്‍ സ്വന്തമാക്കിയ വില കേള്‍ക്കണോ?

0

വിദേശത്തേക്ക് കടന്ന വിവാദ മദ്യവ്യവസായി വിജയ്‌ മല്യയുടെ രണ്ട് ആഢംബര കാറുകള്‍ ഒരാള്‍ ലേലത്തില്‍ സ്വന്തമാക്കിയ വില കേട്ടാല്‍ ആരും ഞെട്ടും. തുക  കേള്‍ക്കണോ? വെറും 1,58,900 രൂപ.

കഴിഞ്ഞ ദിവസം നടന്ന ലേലത്തില്‍ കര്‍ണാടകയിലെ ഹൂബ്ലി സ്വദേശിയാണ് മല്യയുടെ രണ്ട് ആഢംബര കാറുകള്‍ വെറും 1,58,900 രൂപയ്ക്ക് സ്വന്തമാക്കിയത്.ഹൂബ്ലി മഞ്ചുനാഥ നഗറിലെ ഗോകുല്‍ റോഡില്‍ താമസിക്കുന്ന ഹനുമന്ത റെഡ്ഢിയാണ് കക്ഷി.  ഓണ്‍ലൈനിലായിരുന്നു ലേലം. മല്യ ഉപയോഗിച്ചിരുന്ന13.15 ലക്ഷം രൂപ വിലയുള്ള ഹ്യുണ്ടായി സൊണാറ്റ കാര്‍ വെറും 40,000 രൂപക്കാണ് ഹനുമന്ത റെഡ്ഢി സ്വന്തമാക്കിയത്. 21 ലക്ഷത്തില്‍ അധികം വില വരുന്ന ഹോണ്ട അക്കോര്‍ഡ് കാര്‍ സ്വന്തമാക്കാന്‍ റെഡ്ഢിക്ക് ചെലവായതാകട്ടെ വെറും 1 ലക്ഷം രൂപയും. നികുതി ഉള്‍പ്പടെ വെറും 1,58,900 രൂപ അടച്ച റെഡ്ഢി ഇരുവാഹനങ്ങളും വീട്ടിലെത്തിച്ചു. ഹ്യുണ്ടായി സൊണാറ്റ 2000 മോഡലും ഹോണ്ട അക്കോര്‍ഡ് 2003 മോഡലുമാണ്.  വിജയ് മല്യയുടെ ആകെ 52 കാറുകളാണ് ലേലം ചെയ്യുന്നത്.

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.