ഭൈരവയില്‍ വിജയ്ക്കൊപ്പം വിജയരാഘവനും

0
vijayaraghavan

വിജയുടെ ഏറ്റവും പുതിയചിത്രം ഭൈരവയില്‍ വിജയരാഘവനും അഭിനയിക്കുന്നു. ഒരു മലയാളി ആയിത്തന്നെയാണ് വിജയരാഘവന്‍ ചിത്രത്തിലെത്തുന്നത്. വിജയരാഘവന്‍റെ രണ്ടാമത്തെ തമിഴ് ചിത്രമാണിത്. രാംജിരാവു സ്പീക്കിംഗിന്‍റെ തമിഴ് പതിപ്പ് അരങ്ങേറ്റ വിളിയായിരുന്നു വിജയരാഘവന്‍റെ ആദ്യ തമിഴ് ചിത്രം.
മലയാളി താരം കീര്‍ത്തി സുരേഷാണ് ചിത്രത്തില്‍ നായികാ വേഷത്തിലെത്തുന്നത്.

വിജയ് തന്നെ നായകനായ ഗിള്ളി എന്ന ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയ  ഭരതനാണ് ചിത്രത്തിന്‍റെ സംവിധായകന്‍.സതീഷ് ഡാനിയല്‍ ബാലാജി, രാജേന്ദ്രന്‍, ഹാരിഷ് ഉത്തമന്‍, ജഗപതി ബാബു എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. പൊങ്കല്‍ റിലീസായി ചിത്രം തീയറ്ററുകളില്‍ എത്തും.

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.