വിമാനത്തില്‍ കയറുന്നതിനിടെ മോശമായി പെരുമാറി; വിനായകനെതിരെ പരാതി

വിമാനത്തില്‍ കയറുന്നതിനിടെ മോശമായി പെരുമാറി; വിനായകനെതിരെ പരാതി
vinayakan-sixteen_nine (1) (1)

കൊച്ചി: നടന്‍ വിനായകന്‍ മോശമായി പെരുമാറിയെന്ന് പരാതിയുമായി യുവാവ്. ഇരുവരും വിമാനത്തില്‍ കയറുന്നതിനിടെയാണ് സംഭവം നടന്നതെന്ന് പരാതിയില്‍ പറയുന്നു. ഇതിനെതിരേ നടപടിയെടുക്കാന്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സിന് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരന്‍ ഹര്‍ജി നല്‍കിയിരുന്നു. അതില്‍ വിനായകനെ കക്ഷി ചേര്‍ക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

കഴിഞ്ഞ മെയ് 27 ന് ഗോവയില്‍നിന്ന് കൊച്ചിയിലേക്കുള്ള യാത്രയിലാണ് സംഭവം. മലയാളിയായ ജിബി ജെയിംസ് ആണ് പരാതിക്കാരന്‍. പഞ്ചാബിലെ സ്‌കൂളില്‍ ജോലി ചെയ്യുകയാണ് ജിബി ജെയിംസ്. നടന്‍ തന്നോട് മോശമായി പെരുമാറിയെന്ന് ജിബി പരാതിയില്‍ പറയുന്നു.

വിമാനത്തില്‍നിന്ന് ഇറങ്ങിയ ശേഷം പരാതിപ്പെട്ടതിനാല്‍ നടപടിയെടുക്കാന്‍ കഴിയില്ലെന്ന നിലപാടിലായിരുന്നു വിമാന കമ്പനി. സിവില്‍ ഏവിയേഷന്‍ മന്ത്രാലയവും നടപടി എടുത്തില്ല. ഇതിനെതിരേയാണ് ജിബി ജെയംസ് ഹൈക്കോടതിയെ സമീപിച്ചത്.

Read more

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം