സിജു വിൽസനെ പരിഹസിച്ച് കമന്റ്; മറുപടികൊടുത്ത് വിനയൻ

0

പത്തൊൻപതാം നൂറ്റാണ്ട് സിനിമയിലെ നായകൻ സിജു വിൽസനെ പരിഹസിച്ച് കമന്റ് എഴുതിയ വിമർശകന് മറുപടിയുമായി സംവിധായകൻ വിനയൻ. ‘എല്ലാം കൊള്ളാം. പക്ഷേ പടത്തിലേ നായകന്‍, താങ്കള്‍ എത്ര കടിപ്പിച്ചാലും ആ മുഖത്ത് ഒന്നും വരാന്‍ പോകുന്നില്ല.’ ഇങ്ങനെയായിരുന്നു സിജുവിനെ വിമർശിച്ചുള്ള കമന്റ്.

‘ഈ സിനിമ കണ്ടു കഴിയുമ്പോള്‍ മാറ്റിപ്പറയും.. താങ്കൾ, സിജുവിന്റെ ഫാനായി മാറും ഉറപ്പ്.’ ഇതായിരുന്നു കമന്റിന് വിനയൻ നല്‍കിയ മറുപടി. അദ്ദേഹത്തിന്റെ മറുപടിക്കും പിന്തുണയ്ക്കും ആശംസകള്‍ അറിയിച്ചും കൈയ്യടിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്.

നവോത്ഥാന നായകന്‍ ആറാട്ടുപുഴ വേലായുധ പണിക്കര്‍ എന്ന നായക വേഷത്തിലാണ് ചിത്രത്തില്‍ സിജു എത്തുന്നത്. പത്തൊമ്പതാം നൂറ്റാണ്ട് എത്തുന്നതോടെ സിജു സൂപ്പര്‍താര പദവിയിലേക്ക് ഉയര്‍ത്തപ്പെടുമെന്നും വിനയന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. 19-ാം നുറ്റാണ്ടിലെ ഇതിഹാസ നായകനായ ആറാട്ടു പുഴ വേലായുധപ്പണിക്കരുടെ കഥയാണ് പത്തൊന്‍പതാം നൂറ്റാണ്ട് പറയുന്നത്. ചിത്രത്തിനു വേണ്ടി സിജു കളരിയും കുതിരയോട്ടവും മറ്റ് ആയോധന കലകളും പരിശീലിച്ചിരുന്നു.