‘അരികെ നിന്ന നിഴല്‍’; ‘ഹൃദയം’, പുതിയ ഗാനം പുറത്തുവിട്ടു

0

പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ‘ഹൃദയം’ എന്ന ചിത്രത്തിന്റെ ലിറിക്കൽ വീഡിയോ ഗാനം റിലീസായി. പ്രഖ്യാപനം മുതലേ ചിത്രം ചര്‍ച്ചയായിരുന്നു. പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ഹൃദയം’.

അരുൺ ആലാട്ട് എഴുതി ഹേഷാം അബ്ദുൾ വഹാബ് സംഗീതം പകർന്ന് ജോബ് കുര്യൻ ആലപിച്ച ” അരികെ നിന്ന…” എന്നാരംഭിക്കുന്ന ഗാനമാണ് റീലീസായത്. തിങ്ക് മ്യൂസിക്ക് ഇന്ത്യയുടെ യൂട്യൂബ് ചാനലിലൂടെയാണ് ഗാനം റിലീസായത്.

ചിത്രത്തിലെ ‘ദര്‍ശന’ (Darshana) എന്ന ഗാനത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. സംഗീതത്തിന് ഏറെ പ്രാധാന്യം നല്‍കിക്കൊണ്ട് ഒരുക്കുന്ന ചിത്രത്തില്‍ മൊത്തം 15 പാട്ടുകളാണ് ഉള്ളത്.

മെറിലാൻഡ് സിനിമാസിന്റെ ബാനറിലാണ് ‘ഹൃദയം’ നിര്‍മിക്കുന്നത്. വിനീത് ശ്രീനിവാസൻ ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സിത്താര സുരേഷാണ്. നോബിള്‍ ബാബു തോമസാണ് ചിത്രത്തിന്റെ സഹ നിര്‍മാണ്. അശ്വിനി കലെയാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനര്‍.

പ്രണവ് മോഹൻലാലിന് പുറമേ ദര്‍ശന, കല്യാണി പ്രിയദര്‍ശൻ, അരുണ്‍ കുര്യൻ, പ്രശാന്ത് നായര്‍, ജോജോ ജോസ് തുടങ്ങിയവര്‍ അഭിനയിക്കുന്നു. ‘ജേക്കബിന്‍റെ സ്വര്‍ഗ്ഗരാജ്യ’മെന്ന ചിത്രം പുറത്തിറങ്ങി അഞ്ച് വര്‍ഷത്തിനു ശേഷമാണ് വിനീത് ശ്രീനിവാസന്റെ ‘ഹൃദയം’ എത്തുന്നത്. ദർശന റിലീസ് ചെയ്‍തിട്ട് ഒരു മാസം കഴിയുമ്പോഴാണ് പുതിയ ഗാനം എത്തിയിരിക്കുന്നത്. അടുത്ത മാസമാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.