മാഗി കൊണ്ടൊരു മില്‍ക്ക്‌ഷേക്ക്: ഇത് ഉണ്ടാക്കിയവനെ ജീവനോടെ വേണമെന്ന് മാഗി ആരാധകർ

0

കൊറോണ വൈറസ് മഹാമാരി നമ്മെ വീടിന്റെ നാലുചുവരുകൾക്കുള്ളിൽ തളച്ചിട്ടപ്പോഴാണ് പാചകകലയിൽ നാം ഏറ്റവും കൂടുതൽ പരീക്ഷണങ്ങൾ നടത്തിയിട്ടുള്ളത്. ഒട്ടേറെ ഫ്യൂഷൻ വിഭവങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. ഇപ്പോഴിത പുതിയതായി താരമായിരിക്കുകയാണ് മാഗി മിൽക്ക് ഷേക്ക്.

മയൂര്‍ സേജ്പാല്‍ എന്ന് പേരുള്ള ട്വിറ്റര്‍ ഉപഭോക്താവാണ് മാഗി മില്‍ക്ക് ഷേക്കിന്‍റെ ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ക്രീം പാലില്‍ മുക്കിയ മാഗി നൂഡില്‍സ് ആണ് ചിത്രത്തില്‍ കാണിച്ചിരിക്കുന്നത്. വൻ വിമർശനമാണ് ഇതിനെതിരെ ഉയർന്നു വരുന്നത്.

മയൂര്‍ സെജ്പാല്‍ എന്ന ട്വിറ്റര്‍ ഉപയോക്താവ് ചിത്രം പങ്കുവച്ചുക്കൊണ്ട് ട്വീറ്റ് ചെയ്തത് ഇങ്ങനെയാണ്, ”ചില വിഡ്ഢികള്‍ ഇത് എനിക്ക് പങ്കുവെച്ചു. മാഗി മില്‍ക്ക് ഷേക്ക്.. ഇത് ഉണ്ടാക്കിയവനെ ജീവനോടെ പിടിക്കണം.” കമന്റില്‍ ഒട്ടേറെ നെറ്റിസണ്‍സ് അവരുടെ രോഷവും അവിശ്വാസവും പ്രകടിപ്പിച്ചിട്ടുണ്ട്. ചിത്രം പങ്കുവെച്ച ഒരാള്‍ അഭിപ്രായപ്പെട്ടത് ഇങ്ങനെയാണ്, ”മാഗി മില്‍ക്ക് ഷേക്ക്. ഓരോ ദിവസവും കഴിയുന്തോറും ഞങ്ങള്‍ ദൈവ വെളിച്ചത്തില്‍ നിന്ന് കൂടുതല്‍ അകന്നുപോകുന്നു.”

ഇതാദ്യമായല്ല ആളുകള്‍ മാഗി ഉപയോഗിച്ചു ഭക്ഷണ കോമ്പിനേഷനുകള്‍ ഉണ്ടാക്കുന്നത്. മുമ്പ്, ചക്കയും കശുവണ്ടിയും ഉപയോഗിച്ചുള്ള മാഗി ലഡ്ഡുവിന്റെ പാചകക്കുറിപ്പ് ജനപ്രിയമായി മാറിയിരുന്നു. മാഗി ഐസ്‌ക്രീം, മാഗി ബര്‍ഗര്‍, മാഗി ഞണ്ട് കറി തുടങ്ങിയ ധാരാളം വിഭവങ്ങളുടെ വീഡിയോകള്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ഈ കോമ്പിനേഷനുകള്‍ സാധാരണ പോലയാണെന്ന് തോന്നുന്നുവെങ്കില്‍ മറ്റ് ചില മാഗി ചേരുവകള്‍ കൂടി അറിയാം. പാനി പൂരി, ഗുലാബ് ജാമുന്‍, മറ്റ് പല മധുരപലഹാരങ്ങള്‍ എന്നിവയിലേക്ക് മാഗി ചേര്‍ത്ത് വ്യത്യസ്തമായ രുചി സൃഷ്ടിച്ച ആളുകളുണ്ട്.