പുതുവർഷം കൊണ്ടാടാൻ വിരാടും അനുഷ്‌കയും സിഡ്‌നിയിലേക്ക്

2

വിരാടിന്‍റെയും അനുഷ്കയുടെയും വിവരങ്ങൾ അറിയാൻ ആരാധകർക്ക് ആവേശമാണ്. പുതുവർഷ പുലരിയെ വരവേൽക്കാനുള്ള ഒരുക്കങ്ങളിലാണ് ഇരുവരും. ബോളിവുഡ് സുന്ദരി അനുഷ്‌ക ശർമക്കൊപ്പം പുതുവർഷത്തെ വരവേൽക്കാൻ സിഡ്‌നിയിലേക്ക് പറക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലി.
പ്രിയപ്പെട്ടവളുമായി പുതുവർഷം ആഘോഷിക്കാൻ കാത്തിരിക്കുന്നുവെന്നാണ് കോഹ്‌ലി സോഷ്യൽ മീഡിയയിൽ കുറിച്ചത്. അനുഷ്‌കയ്ക്കൊപ്പമുള്ള ചിത്രവും വിരാട് പങ്കുവച്ചിട്ടുണ്ട്. ഇരുവരുമിപ്പോൾ ഓസ്‌ട്രേലിയയിലാണ്. ഓസ്ട്രേലിയക്കെതിരേയുള്ള ടെസ്റ്റ് വിജയത്തിന്‍റെ സന്തോഷത്തിനൊപ്പമാണ് വിരാട് ഇക്കുറി പുതുവർഷം ആഘോഷിക്കുന്നത്.

2 COMMENTS

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.