കന്യകാത്വം ഭർത്താവിന് വേണ്ടി കാത്ത് സൂക്ഷിച്ച് വെയ്‌ക്കേണ്ട നിധിയല്ല: കൽക്കി കേക്ക്ലാൻ

0

മുംബൈ: കന്യകാത്വം ഭർത്താവിന് വേണ്ടി കാത്ത് സൂക്ഷിച്ച് വെയ്ക്കേണ്ട നിധിയല്ലെന്ന് ബോളിവുഡ് നടി കൽക്കി കേക്ലാൻ. ലൈംഗിക ബന്ധവും, അതുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങളും ഒളിച്ച് വെക്കേണ്ട ഒന്നല്ലെന്നും, ഇത്തരം കാര്യങ്ങളെ കുറിച്ച് തുറന്ന് പറച്ചിലുകൾ ആവശ്യമാണെന്നും കൽക്കി വ്യക്തമാക്കി. കൂടാതെ, ലൈംഗിക ചൂഷണങ്ങൾ അവസാനിപ്പിക്കേണ്ടതാണെന്നും കൽക്കി പ്രതികരിച്ചു. ഈ കാര്യത്തിൽ സ്ത്രീകളെയും പുരുഷന്മാരെയും ആത്മവിശ്വാസമുള്ളവരാക്കേണ്ടതുണ്ടെന്നും കൽക്കി പറയുന്നു.