ജനലുകള്‍ ഇല്ലാത്ത വിമാനവുമായി എമിറേറ്റ്‌സ്

ജനലുകള്‍ ഇല്ലാത്ത വിമാനത്തെ പറ്റി ചിന്തിച്ചിട്ടുണ്ടോ ? ആകാശകാഴ്ചകള്‍ കൈയെത്തും ദൂരത്തു യാതൊരു മറയുമില്ലാതെ കാണാന്‍ കഴിഞ്ഞാലോ ? അങ്ങനെ ഒരാശയം ഇതാ നടപ്പിലാകാന്‍ പോകുന്നു

ജനലുകള്‍ ഇല്ലാത്ത വിമാനവുമായി എമിറേറ്റ്‌സ്
emirates-first-class-cabin (1)_735x490

ജനലുകള്‍ ഇല്ലാത്ത വിമാനത്തെ പറ്റി ചിന്തിച്ചിട്ടുണ്ടോ ? ആകാശകാഴ്ചകള്‍ കൈയെത്തും ദൂരത്തു യാതൊരു മറയുമില്ലാതെ കാണാന്‍ കഴിഞ്ഞാലോ ? അങ്ങനെ ഒരാശയം ഇതാ നടപ്പിലാകാന്‍ പോകുന്നു. എന്നാല്‍ വെറുതെ ജനലുകള്‍ ഇല്ലാതെ അല്ല കേട്ടോ , ജനലുകള്‍ക്കു പകരം ഭിത്തിയില്‍ പ്രത്യേക സ്‌ക്രീനുകളുണ്ടാകും. ഈ സ്‌ക്രീനുകളിലൂടെ നേരിട്ടു കാണുന്നതു പോലെ തന്നെ കാഴ്ചകള്‍ കാണാം എന്ന് മാത്രം.

വെര്‍ച്വല്‍ വിന്‍ഡോയുമായി തങ്ങളുടെ ആദ്യ വിമാനത്തിന്റെ വീഡിയോ എമിറേറ്റ്‌സ് പുറത്തു വിട്ടിരുന്നു. ഫൈബര്‍ ഒപ്റ്റിക് ക്യാമറകള്‍ ഉപയോഗിച്ച് വിമാനത്തിനു പുറത്തെ കാഴ്ച്ചകള്‍ ജനലുകളിലൂടെയെന്നതു പോലെ തന്നെ വെര്‍ച്വല്‍ വിന്‍ഡോയിലൂടെ കാണാന്‍ സാധിക്കും. ഇത്തരത്തില്‍ ജനലുകളെല്ലാം ഒഴിവാക്കിയാല്‍ അത് വിമാനത്തിന്റെ വേഗത കൂട്ടുന്നതിനും ഭാരം കുറയ്ക്കുന്നതിനും സഹായിക്കുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. എമിറേറ്റ്‌സിന്റെ പുതി ബോയിങ് 777-3000ER എയര്‍ക്രാഫ്റ്റിലാണ് വേര്‍ച്വല്‍ വിന്‍ഡോകള്‍ പരീക്ഷിച്ചിരിക്കുന്നത്.

Read more

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

തിരുവനന്തപുരം: ഐ.എഫ്‌.എഫ്‌.കെയുടെ ഭാഗമായി ഞായറാഴ്ച നടന്ന ഇന്ത്യൻ സിനിമയിലെ പുരുഷാധിപത്യം: അധികാരം, ലിംഗം, രാഷ്ട്രീയം എന്ന ഓപ്പൺ ഫോറം, സി

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം