ആഷിഖ് അബുവിന്‍റെ ‘വൈറസ്’ സിനിമയ്ക്ക് സ്റ്റേ

1

നിപ വൈറസ് ബാധയെ ആസ്പദമാക്കി സംവിധായകൻ ആഷിഖ് അബു ഒരുക്കുന്ന വൈറസ് എന്ന ചിത്രത്തിന് സ്റ്റേ. എറണാകുളം സെഷൻസ് കോടതിയാണ് സിനിമയ്ക്ക് സ്റ്റേ ഏർപ്പെടുത്തിയത്. കഥ മോഷ്ടിച്ചുവെന്നാരോപിച്ചാണ് സംവിധായകൻ ഉദയ് ആനന്ദൻ നൽകിയ കേസിലാണ് സ്റ്റേ.കേസ് 16 ന് വീണ്ടും പരിഗണിക്കും. സിനിമയുടെ പ്രദർശനവും മൊഴിമാറ്റവും നിർത്തി വയ്ക്കണമെന്നാണ് കോടതി നിർദേശം. ചിത്രത്തിന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കെയുള്ള സ്റ്റേ അണിയറക്കാരെ ആശങ്കയിലാക്കിയിരിക്കുകയാണ്. വിഷു റിലീസായി ഏപ്രില്‍ 11ന് ചിത്രം തീയേറ്ററുകളിലെത്തുമെന്നായിരുന്നു പ്രഖ്യാപനം. ജനുവരി ആദ്യവാരമാണ് സിനിമയുടെ ചിത്രീകരണം കോഴിക്കോട്ട് തുടങ്ങിയത്.
പകർപ്പവകാശ ലംഘനം നടത്തിയെന്നാണ് ആരോപണം. ചിത്രത്തിന്‍റെ കഥയും വൈറസ് എന്ന പേരും തന്‍റേതാണെന്നാണ് ഉദയ് ആനന്ദന്‍റെ ആരോപണം. 2018 ൽ ഇതേ പേരിൽ താൻ ചിത്രം രജിസ്റ്റർ ചെയ്തിരുന്നു എന്ന് സംവിധായകൻ പറയുന്നു. എന്നാൽ ഇതിനെ സംബന്ധിച്ച് ആഷിഖ് അബു ഇതുവരെ പ്രതികരിച്ചിട്ടില്ല.
കുഞ്ചാക്കോ ബോബന്‍, ടൊവിനോ തോമസ്, രേവതി, റഹ്മാന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, പാര്‍വ്വതി തിരുവോത്ത്, റിമ കല്ലിങ്കല്‍, ആസിഫ് അലി, ഇന്ദ്രന്‍സ്, സൗബിന്‍ ഷാഹിര്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, രമ്യ നമ്പീശന്‍, ശ്രീനാഥ് ഭാസി, മഡോണ സെബാസ്റ്റിയന്‍, ജോജു ജോര്‍ജ്ജ്, ദിലീഷ് പോത്തന്‍, ഷറഫുദ്ദീന്‍, സെന്തില്‍ കൃഷ്ണന്‍ തുടങ്ങി വന്‍ താരനിര അണിനിരക്കുന്ന ചിത്രമാണ് വൈറസ്. ഒപിഎം പ്രൊഡക്ഷന്‍സ് ആണ് നിര്‍മ്മാണം.

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.