എ.എഫ്.എല്‍ മള്‍ട്ടികള്‍ച്ചറല്‍ അംബാസഡറായി മലയാളി മോഡല്‍ വിഷ്ണു ചെമ്പന്‍കുളം

0

മെൽബൺ :- മോഡലിംഗ് രംഗത്ത് തനതായ വ്യക്തി മുദ്ര പതിപ്പിച്ച മലയാളി വിഷ്ണു മോഹൻദാസ് ചെമ്പൻകുളത്തെ  എ.എഫ്.എൽ.ന്റെ മൾട്ടികൾച്ചറൽ അംബാസഡറായി തെരഞ്ഞെടുത്തു. ആദ്യമായാണ് ഓസ്ട്രേലിയൻ ഫുട്ബോൾ ലീഗിന്റ മൾട്ടികൾച്ചറൽ അംബാസഡറായി ഒരു മലയാളി വരുന്നത്. ലോകപ്രശസ്ത ഫാഷൻ റൺവേ ആയ വിർജിൻ ഓസ്ട്രേലിയ മെൽബൺ ഫാഷൻ ഫെസ്റ്റിവലിന്റെ ഭാഗം ആയതിന്റെ തൊട്ട് പിന്നാലെയാണ് ഈ നേട്ടം കൈവരിച്ചത് .മാർച്ച് 24 ന് മെൽബണിൽ നടന്ന മൾട്ടികൾചറൽ ഹബ്ബിലാണ് വിഷ്ണുവിനെ തെരഞ്ഞെടുക്കുന്നത്. അന്ന് നടന്ന ചടങ്ങിൽ എ.എഫ്.എൽ. സ്ട്രാറ്റർജി മാനേജർ വാട്ടർലീ, മൾട്ടികൾച്ചറൽ മാനേജർ ആൻഡ്രൂ ഐങ്കർ, എ.എഫ്.എൽ ഇൻഡ്യ ജനറൽ സെക്രടറി സുദീപ് ചക്രവർത്തി, എന്നിവർ സന്നിഹിതരായിരുന്നു. ഒട്ടനവധി കമ്പനികളുടെയും ചാനലുകളുടെയും മോഡലായി രംഗത്ത് വന്ന വിഷ്ണു നാളിതു വരെ അറിയപ്പെടുന്ന ലോകോത്തര നിലവാരമുള്ള കമ്പനികളുടെ മോഡലായി അഭിനയിച്ചിട്ടുണ്ട്. റോയൽ പാർക്കിൽ നടക്കുന്ന യൂണിറ്റിസോക്കർ ,ഹോ തോൺ അക്കാഡ മി ടെസ്റ്റിംഗ് , ഹോതോൺ ഫിമെയിൽസ് സ്കിൽസ് ടെസ്റ്റ്‌ ,ഹോ തോൺ ജെനറേഷൻ അക്കാഡമി ടെസ്റ്റ് എന്നീ മൽസരങ്ങളിൽ മൾട്ടികൾച്ചറൽ  അംബാസഡർമാ ക്ക് അവരുടെ മികവ് തെളിയിക്കുവാൻ അവസരം ലഭിക്കും.