കണിയും കൈനീട്ടവുമായി വിഷുവിനെ വരവേറ്റ് മലയാളികൾ

0

കണിയൊരുക്കിയും കൈനീട്ടം നൽകിയും ഐശ്വര്യത്തിന്റെയും കാർഷിക സമൃദ്ധിയുടെയും ഓര്മപുതുക്കി മലയാളിക്ക് ഒരു വിഷു ദിനം കൂടി. ആണ്ടുപിറവി ആഘോഷമാണു വിഷു. അതുകൊണ്ട് വിഷുവിന് ഏറ്റവും പ്രധാനം വിഷുക്കണി തന്നെ. വരാനിരിക്കുന്ന ഒരു വർഷത്തിന്റെ മുഴുവൻ പ്രതീക്ഷകളും നെഞ്ചിലേറ്റിയാണ് വിഷു കണിയൊരുക്കുന്നത്ത്.

മേടമാസത്തിലെ ആദ്യദിനമായ വിഷു മലയാളിക്ക്‌ പുതുവർഷാരംഭമാണ്. വീടുകളിലും ക്ഷേത്രങ്ങളിലും വിഷുക്കണിയുമായി നഗരത്തിലും ഗ്രാമങ്ങളിലും ആഘോഷം സജീവമാണ്. പുലർച്ചെ കണി കാണാനും വിഷുക്കൈനീട്ടം വാങ്ങാനും ക്ഷേത്രങ്ങളിൽ സൗകര്യമൊരുക്കിയിരുന്നു.

വിഷുപ്പുലരിയിൽ കണ്ണനെ കണികണ്ടുണരാൻ ഗുരുവായൂർ ക്ഷേത്രത്തിൽ വൻ തിരക്കാണ്. രാവിലെ 2:45 മുതൽ 3:45 വരെ ആയിരുന്നു വിഷുക്കണി ദർശനം. ശബരിമലയിൽ വിഷുക്കണി കാണാൻ ഭക്തരുടെ തിരക്ക്. പുലർച്ചെ നാല് മണിയ്ക്ക് നട തുറന്നു.ഏഴ് മണി വരെയാണ് വിഷുക്കണി.