വിസ്‌മയ മോഹൻലാൽ സിനിമയിലേക്ക്; ആശിര്‍വാദ് സിനിമാസിന്‍റെ ചിത്രത്തിൽ നായിക

0

മോഹൻലാലിൻറെ മകൾ വിസ്‌മയ മോഹൻലാൽ സിനിമയിലേക്ക്. ആശിര്‍വാദ് സിനിമാസിന്‍റെ ചിത്രത്തിൽ നായികയായി അരങ്ങേറ്റം കുറിക്കും. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിലൂടെയാണ് തുടക്കം.

ആശിര്‍വാദ് സിനിമാസിന്‍റെ 37-ാം ചിത്രമാണ് ഇത്. ആശിർവാദ് സിനിമയുടെ ഒരു ചിത്രത്തിന്റെ പ്രഖ്യാപനം ഇന്ന് വൈകിട്ട് ഉണ്ടാകുമെന്ന് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് വിസ്മയയുടെ വരവിനെ നോക്കികാണുന്നത്.

എഴുത്തുകാരി കൂടിയായ വിസ്മയ ‘ഗ്രെയ്ന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ്’ എന്ന കവിതാസമാഹാരം എഴുതിയിട്ടുണ്ട്. നടന്‍മാരായ അമിതാഭ് ബച്ചന്‍, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങിയവര്‍ ഈ പുസ്തകത്തിന് ആശംസ നേര്‍ന്നിരുന്നു. തായ് ആയോധനകലയും അഭ്യസിച്ചിട്ടുള്ള താരപുത്രി ഇതിന്റെ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു