വി.എം. സുധീരന്‍ കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയില്‍നിന്ന് രാജിവെച്ചു

0

തിരുവനന്തപുരം: കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയില്‍ നിന്ന് മുന്‍ കെ.പി.സി.സി അധ്യക്ഷന്‍ വി.എം. സുധീരന്‍ രാജിവെച്ചു. അടുത്തിടെ നടന്ന ഭാരവാഹി പുനഃസംഘടനയുമായി ബന്ധപ്പെട്ട അതൃപ്തിയാണ് രാജിക്ക് പിന്നിലെന്നാണ് സൂചന.

കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന് രാജിക്കത്ത് കൈമാറി. രാഷ്ട്രീയകാര്യ സമിതിയിലെ അംഗങ്ങളുടെ എണ്ണം കുറയ്ക്കുമ്പോള്‍ സുധീരന്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ മാറിനില്‍ക്കേണ്ടി വരുമെന്ന ചര്‍ച്ചകളും ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍കൂടിയാണ് അദ്ദേഹത്തിന്റെ രാജി.

അതേസമയം, രാജി സംബന്ധിച്ച് കാരണം സുധീരന്‍ വ്യക്തമാക്കിയിട്ടില്ല. സുധീരന്‍ കെപിസിസി അധ്യക്ഷനായിരുന്ന ഘട്ടത്തിലാണ് കോണ്‍ഗ്രസിന് ജംബോ കമ്മിറ്റികള്‍ സൃഷ്ടിക്കപ്പെട്ടത്. ഇത് ഏറെ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു.