വി എസ് അച്യുതാനന്ദൻ ആശുപത്രി വിട്ടു

0

തിരുവനന്തപുരം: ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ചികിത്സയിലായിരുന്നു മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ ആശുപത്രി വിട്ടു. തിരുവനന്തപുരം പട്ടത്തെ എസ്‍ യു ടി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം.

ആരോഗ്യനിലയിൽ നല്ല പുരോഗതി ഉണ്ടായതിനെ തുടർന്ന് വൈകീട്ടാണ് വി എസിനെ ഡിസ്ചാർജ്ജ് ചെയ്തത്. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് കഴിഞ്ഞ മാസം 31 നാണ് വിഎസ്സിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അണുബാധ ശക്തമായതിനെ തുടർന്ന് അത്യാഹിത വിഭാഗത്തിലേക്കും മാറ്റിയിരുന്നു. വീട്ടിൽ വിശ്രമം തുടരണമെന്നാണ് ഡോക്ടർമാരുടെ നിർദ്ദേശം

സോഡിയം കുറയുന്നതും ഉദരസംബന്ധമായ അസുഖവുമാണ് വി എസിനെ അലട്ടുന്നത്. രാഷ്ട്രീയ രംഗത്ത് നിന്നും വര്‍ഷങ്ങളായി അവധി എടുത്ത വി എസ് തിരുവനന്തപുരത്തെ ‘വേലിക്കകത്ത്’ വീട്ടില്‍ വിശ്രമ ജീവിതത്തിലാണ്. രണ്ട് വര്‍ഷമായി വി എസ് വീട്ടില്‍ തന്നെ വിശ്രമത്തിലാണ്.