രാജ്യം പൂർണ്ണമായി വില്‍ക്കപ്പെടുന്നതിന് മുൻപ്, മോദി രാജില്‍നിന്ന് സ്വാതന്ത്ര്യം നേടാനുള്ള പോരാട്ടമായി ഈ തിരഞ്ഞെടുപ്പിനെ കാണണം; ഫേസ്ബുക്കിലേക്ക് തിരിച്ചെത്തി വി.എസ്

1

മൂന്ന് വര്‍ഷത്തിന് ശേഷം ഫേസ്ബുക്കിലേക്ക് വീണ്ടും സജ്ജീവമാക്കാൻനൊരുങ്ങി വി എസ് അച്യുതാനന്ദന്‍. നീണ്ട മൂന്നു വർഷങ്ങൾക്ക് ശേഷമാണ് വി എസ് ന്റെ തിരിച്ചുവരവ്.
രാജ്യം പൂര്‍ണ്ണമായി വില്‍ക്കപ്പെടുന്നതിനും തകര്‍ക്കപ്പെടുന്നതിനും മുന്‍പ് മോദി രാജില്‍നിന്ന് സ്വാതന്ത്ര്യം നേടാനുള്ള നിര്‍ണ്ണായക പോരാട്ടമായി ഈ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ കാണണമെന്ന് കുറിച്ച് കൊണ്ടാണ് സോഷ്യൽ മീഡിയയിലേക്കുള്ള വി എസ് ന്റെ തിരിച്ചുവരവ്.

എല്‍ഡിഎഫ് വന്‍ വിജയം നേടിയ 2016 നിയമസഭ തെരഞ്ഞെടുപ്പിന്‍റെ കാലത്ത് വിഎസിന്‍റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് എല്‍ഡിഎഫ് അധികാരത്തിലെത്തി പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനത്ത് എത്തിയതോടെ പതിയെ പേജ് നിര്‍ജീവമായി. അവസാനമായി 2016 ജൂണ്‍ ഒന്നിനാണ് വിഎസ് ഫേസ്ബുക്കില്‍ ഒരു പോസ്റ്റ് ഷെയര്‍ ചെയ്തിരുന്നത്.മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ഫേസ്ബുക്ക് പോസ്റ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയാണ് വിഎസ് ആഞ്ഞടിച്ചിരിക്കുന്നത്.
നരേന്ദ്രമോദിയും സംഘവും ഇന്ത്യയെ സാമ്രാജ്യത്വ മൂലധനശക്തികൾക്കും ശിങ്കിടി മുതലാളികൾക്കും വിറ്റുകൊണ്ടിരിക്കുകയാണെന്നും വിഎസ് ആരോപിച്ചു.