കിം നാമിനെ വകവരുത്താൻ ഉപയോഗിച്ച രാസസംയുക്തം വിഎക്സ്!!

0

ദിവസങ്ങൾക്ക് മുന്പ് ക്വാലാലംപൂർ എയർ പോർട്ടിൽ കൊല്ലപ്പെട്ട ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ അര്‍ധ സഹോദരന്‍ കിം ജോങ് നാമിനെ കൊല്ലാൻ ഉപയോഗിച്ച രാസസംയുക്തം തിരിച്ചറിഞ്ഞു. വിഎക്സ് എന്നറിയപ്പെടുന്ന അതിമാരകമായ വിഷമാണ് നാമിൻറെ മുഖത്ത് തളിച്ചതെന്ന് മലേഷ്യൻ പോലീസ് വ്യക്തമാക്കി. മനുഷ്യൻറെ നാഡീവ്യൂഹത്തിന്റെ പ്രവർത്തനം വളരെ കുറച്ച് സമയം കൊണ്ട് നശിപ്പിക്കാൻ ഇതിനാവും. വളരെ കുറച്ച് അംശം ശരീരത്തിലെത്തിയാൽ തന്നെ ജീവൻ അപകടത്തിലാകും.
മലേഷ്യയിലെ സെൻറർ ഫോർ കെമിക്കൽ വെപ്പൺസ് അനാലിസിസ് ഓഫ് ദ കെമിസ്ട്രി ഡിപ്പാർട്ട്മെന്റിലെ പരിശോധനയിലാണ് ഇത് വിഎക്സ് ഏജൻറാണെന്ന് തിരിച്ചറിഞ്ഞത്. ഉപയോഗിക്കുന്നതിന്റെ നിമിഷങ്ങൾക്ക് മുന്പായി രണ്ട് സംയുക്തങ്ങൾ ചേർക്കുന്പോഴാണ് വിഎക്സ് ഉപയോഗിക്കാനാകുക. നാമിനെ ആക്രമിച്ച സ്ത്രീകൾ വിഷസംയുക്തവുമായി എത്തിയശേഷം ഒന്നിന് പുറകെ ഒന്നായി ഇത് രണ്ടും നാമിൻറെ മുഖത്ത് തേയ്ക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്.

സിറിയയിൽ നടക്കുന്നയുദ്ധങ്ങളിൽ ഇത് ഉപയോഗിച്ചിരുന്നെന്ന് യുഎൻ റിപ്പോർട്ട് പുറത്ത് വന്നിട്ടുണ്ട്.
ഉപയോഗിച്ച വിഷ പദാര്‍ത്ഥം ഏതാണെന്ന് അറിയില്ലെന്നും കൃത്യത്തിന് ശേഷം കൈ കഴുകണമെന്ന നിര്‍ദേശമാണ് ലഭിച്ചിരുന്നതെന്നും മലേഷ്യന്‍ പൊലീസിന്റെ പിടിയിലായ യുവതികള്‍ മൊഴി നല്‍കിയിട്ടുണ്ട്.
അതേസമയം നാമിൻറെ മൃതദേഹം ഇതുവരെ ഉത്തരകൊറിയയ്ക്ക് കൈമാറിയിട്ടില്ല.

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.