വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങൾ ഇന്ന്‌ തുറക്കും

0

കൊച്ചി: വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങൾ ശനിയാഴ്ച നാടിന് സമർപ്പിക്കും. വൈറ്റില മേൽപ്പാലം രാവിലെ 9.30-നും, കുണ്ടന്നൂർ മേൽപ്പാലം രാവിലെ 11-നും മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യും.

രാവിലെ ഒമ്പതരയ്ക്ക് വൈറ്റില മേൽപ്പാലവും 11 മണിക്ക് കുണ്ടന്നൂർ പാലവും ഓൺലൈനായാണ് ഉദ്ഘാടനം ചെയ്യുക. മന്ത്രിമാരായ ജി സുധാകരനും തോമസ് ഐസക്കും പാലത്തിലൂടെ ആദ്യ യാത്ര നടത്തും.

വൈറ്റില, കുണ്ടന്നൂര്‍ മേൽപ്പാലങ്ങളുടെ അവസാനവട്ട മിനുക്ക് പണികളെല്ലാം ഇന്നലെത്തന്നെ പൂര്‍ത്തിയായിരുന്നു. മുഖ്യമന്ത്രിയാണ് ഉദ്ഘാടകൻ. പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ ചടങ്ങിൽ അധ്യക്ഷനാകും. ധനമന്ത്രി തോമസ് ഐസക്കാണ് മുഖ്യാതിഥി.

അപ്രോച്ച് റോഡ് അടക്കം 717 മീറ്റർ നീളമുള്ള വൈറ്റിലയിലെ മേൽപാലത്തിന്റെ നിർമാണം ആരംഭിച്ചത് 2017 ഡിസംബർ 11നാണ്. 34 തൂണുകൾ, 30 പൈൽ ക്യാപ്പുകൾ, 140 പൈലുകൾ, 116 ഗർഡറുകൾ, 440 മീറ്റർ ദൈർഘ്യമുള്ള വയഡക്‌സ്, 30 സ്പാനുകൾ, 27.2 മീറ്റർ വീതി, ദേശീയ പാതയിൽ സാധാരണ ഗതിയിൽ പോകുന്ന ഏറ്റവും ഉയരം കൂടിയ ട്രെയിലറിന് 4.7 മീറ്റർ ഉയരമാണുള്ളത്. വൈറ്റില മേൽപാലവും മെട്രോപാലവും ഇപ്പോൾ സ്ഥാപിച്ചിരിക്കുന്നത് 5.5 മീറ്റർ ഉയരത്തിലാണ്. ആകെ 85 കോടി രൂപ ചെലവിൽ കിഫ്ബിയുടെ ധന സഹായത്താലുള്ള നിർമാണം. കിഫ്ബിയുടെ ധന സഹായത്തോടെ പിഡബ്ല്യുഡിയുടെ ദേശീയ പാത വിഭാഗത്തിന്റെ മേൽ നോട്ടത്താലാണ് പാലം പണി പൂർത്തീകരിച്ചത്.

വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങൾ തുറക്കുന്ന സമയം നിശ്ചയിച്ചത് സാങ്കേതിക നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നത്‌ പരിഗണിച്ചാണ് നിശ്ചയിച്ചതെന്ന് പൊതുമരാമത്ത് വകുപ്പ് ദേശീയപാത വിഭാഗം അറിയിച്ചു.