ഇതാണ് കബാലിയുടെ ഒറിജിനല്‍ മേയ്ക്കിംഗ് വീഡിയോ

0

ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന രജനീകാന്ത് ചിത്രം കബാലിയുടെ റിലീസിന് ഇനി മണിക്കൂറുകള്‍ മാത്രം. എന്നാൽ,ചിത്രം തിയേറ്ററുകളിലെത്തും മുമ്പേ കബാലിയെ സോഷ്യൽ മീഡിയയിലൂടെ പുറത്തെത്തിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ.രജനി കബലീശ്വരനായി ക്യാമറയ്ക്ക് മുന്നിലെത്തും മുമ്പുള്ള നിമിഷങ്ങളാണ് മേക്കിംഗ് വീഡിയോയിലൂടെ പുറത്തുവന്നിരിക്കുന്നത്. 1 മിനിറ്റ് 2 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ആണിത്. സംവിധായകന്‍ രജനിയ്ക്ക് നിര്‍ദേശം നല്‍കുന്നതും മറ്റും വീഡിയോയില്‍ ഉണ്ട്. നെരുപ്പ് ഡാ എന്ന പഞ്ച് ലൈനുമായാണ് മേയ്ക്കിംഗ് വീഡിയോയും പുറത്തെത്തിയിരിക്കുന്നത്.