സ്വരാക്ഷരങ്ങൾക്കൊണ്ടൊരു ക്ഷണക്കത്ത്

0

ചിന്തകളിലും, വരികളിലും തനതു ശൈലി സൂക്ഷിക്കുന്നയാളാണ് തിരക്കഥാകൃത്ത് വിഷ്ണു ഗോപാൽ. അദ്ദേഹത്തിന്റെ വ്യത്യസ്തമായൊരു വിവാഹ ക്ഷണക്കത്ത് സോഷ്യൽമീഡിയയിൽ ശ്രദ്ധേയമാകുകയാണ്.
സ്വരാക്ഷരങ്ങൾക്കൊണ്ട് വളരെ രസകരമായിട്ടാണ് സ്ലേറ്റിന്‍റെ മാതൃകയിൽ ക്ഷണക്കത്ത് അടിച്ചിരിക്കുന്നത്.
ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകർ നെഞ്ചിലേറ്റിയ ഫ്ലവേഴ്സിലെ കോമഡി ഉത്സവം ,കോമഡി സൂപ്പർ നൈറ്റ് അതുപോലെ മഴവില്ല് മനോരമയിലെ കോമഡി സർക്കസ് ഏഷ്യാനെറ്റിലെ കോമഡി സ്റ്റാഴ്സ് തുടങ്ങി നിരവധി ചാനൽ ഷോകളിലൂടെ ശ്രദ്ധേയനാണ് വിഷ്ണു ഗോപാൽ. ആതിരയാണ് ഇദ്ദേഹത്തിന്‍റെ വധു. വിവാഹക്ഷണക്കത്ത് കാണാം…