വെസ്റ്റ് നൈല്‍ പനി; ചികിത്സയിലായിരുന്ന ആറ് വയസ്സുകാരന്‍ മരിച്ചു

വെസ്റ്റ് നൈല്‍ പനി;  ചികിത്സയിലായിരുന്ന ആറ് വയസ്സുകാരന്‍ മരിച്ചു
west-nile-virus.1.158968

കോഴിക്കോട്: വെസ്റ്റ് നൈൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന  ആറ് വയസ്സുകാരന്‍ മരിച്ചു. വൈറസ് ബാധ സ്‌ഥിരീകരിച്ച ശേഷം കഴിഞ്ഞ 10 ദിവസമായി കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിൽസയിലായിരുന്ന മലപ്പുറം വേങ്ങര എ.ആര്‍ നഗര്‍ സ്വദേശി മുഹമ്മദ് ഷാന്‍(6) ആണ് മരിച്ചത്.

വൈറസ് ബാധ തലച്ചോറിന്റെ പ്രവർത്തനത്തെ ബാധിക്കുകയായിരുന്നു. ദോശാടന പക്ഷികളിൽ നിന്ന് കൊതുകുകളിലൂടെയാണ് വൈറസ് ബാധിച്ചത്. രണ്ടാഴ്ച മുൻപാണ് ഷാന് പനി ബാധിച്ചത്. തലകറക്കവും ക്ഷീണവും കാരണം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയപ്പോഴാണ് വെസ്റ്റ്‌ നൈൽ പനി സ്ഥിരീകരിച്ചത്.

കഴിഞ്ഞ രണ്ടു ദിവസമായി കുട്ടിയുടെ ആരോഗ്യസ്ഥിതിയില്‍ പുരോഗതി ഉണ്ടായിരുന്നു, വെന്റിലേറ്ററില്‍ നിന്നും മാറ്റാന്‍ കഴിയുമെന്നായിരുന്നു ഡോക്ടര്‍മാര്‍ അറിയിയിച്ചത്. എന്നാല്‍  ഇന്ന് പുലര്‍ച്ചയോടെ രോഗം മൂര്‍ച്ഛിച്ച് കുട്ടി മരിച്ചു.

Read more

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

തിരുവനന്തപുരം: ഐ.എഫ്‌.എഫ്‌.കെയുടെ ഭാഗമായി ഞായറാഴ്ച നടന്ന ഇന്ത്യൻ സിനിമയിലെ പുരുഷാധിപത്യം: അധികാരം, ലിംഗം, രാഷ്ട്രീയം എന്ന ഓപ്പൺ ഫോറം, സി

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം