തിമിംഗലത്തെ ഭക്ഷണമാക്കുന്ന മുതലകളുടെ ചിത്രങ്ങള്‍ വൈറല്‍

0

ലോകത്തിലെ ഏറ്റവും വലിയ ജീവി ഏതാണ്? അതിനു സംശയമില്ല തിമിംഗലങ്ങള്‍ തന്നെ. എന്നാല്‍ തിമിംഗലത്തെ ഭക്ഷണമാക്കുന്ന മുതലകളുടെ ചിത്രങ്ങള്‍ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്.

പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയില്‍ ആണ് ഈ സംഭവം നടന്നത്.ഹംബാക്ക് ഇനത്തില്‍പ്പെട്ട തിമിംഗലത്തെ പതിനാലു മുതലകള്‍ കൂടി തിന്നുന്ന അത്യപൂര്‍വ ചിത്രങ്ങള്‍ ഹെലികോപ്റ്ററില്‍ ഇരുന്ന് പൈലറ്റാണ് പകര്‍ത്തിയിരിക്കുന്നത്.

ചത്ത് തീരത്തടിഞ്ഞ തിമിംഗലത്തെയാണ് മുതലകള്‍ കൂട്ടമായി ചേര്‍ന്ന് ഭക്ഷണമാക്കിയത്. സാള്‍ട്ട് വാട്ടര്‍ വിഭാഗത്തില്‍പ്പെട്ട മുതലകളാണ് കടല്‍ ഭീമനെ ഭക്ഷണമാക്കാന്‍ ധൈര്യപ്പെട്ടത്. ഹെലികോപ്റ്റര്‍ പൈലറ്റായ ജോണ്‍ ഫ്രഞ്ചിന്റെ ക്യാമറയിലാണ് ഈ അത്യാപൂര്‍വ ദൃശ്യവിരുന്ന് നിറഞ്ഞത്.