ഇ–സിഗരറ്റ്;ശരീരത്തെ കാർന്നു തിന്നുന്ന ഭീകരൻ

  0

  ഇന്ത്യൻ നഗരങ്ങളിൽ വ്യാപകമായി പ്രചാരം നേടിയിട്ടില്ലെങ്കിലും ചിലർക്കിടയിലെങ്കിലും ഒരു ശീലമായി മാറിക്കൊണ്ടിരിക്കുന്ന ഒന്നാണ് പുതുകാലത്തിന്റെ സാത്താനായ ഇ–സിഗരറ്റ്. ഇത് ആരോഗ്യത്തിനു ഹാനികരമാണെന്ന് കണ്ടെത്തിയതോടെ ഇതിന്റെ നിർമ്മാണവും വിതരണവും നിരോധിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നു.ലക്ഷം രൂപ വരെ പിഴയും തടവുമാണ് ഈ ഉത്തരവ് ലംഘിക്കുന്നവര്‍ക്ക് ലഭിക്കുക.

  Smoking man holds electronic cigarette in hand. A lot of smoke around.

  ഇത്തരത്തിൽ കടുത്ത ശിക്ഷകിട്ടുന്ന ഈ ഇ സിഗററ്റിനെകുറിച്ച് പലർക്കും വേണ്ടരീതിയിൽ അറിയുകതന്നെയില്ല. എന്താണീ ഇ സിഗരറ്റ് അതിന്റെ ഉപയോഗം ശരീരത്തെ എങ്ങനെ ബാധിക്കുന്നു എന്നൊന്നും പലർക്കും അറിവുള്ളതല്ല. കാഴ്ചയിൽ യഥാർഥ സിഗരറ്റ് പോലെ തോന്നുമെങ്കിലും ബാറ്ററി ഉപയോഗിച്ചു പ്രവർത്തിക്കുന്ന പ്ലാസ്റ്റിക് ഉപകരണമാണ് ഇ–സിഗരറ്റ്. നിക്കോട്ടിനും കൃത്രിമ രുചികൾക്കുള്ള ചേരുവകളും ചേർത്ത ദ്രവരൂപത്തിലുള്ള മിശ്രിതമാണു ഇ-സിഗരറ്റിലുള്ളത്.

  ഉപയോഗിക്കുമ്പോള്‍ പുകവലിക്കുന്ന അതേ അനുഭൂതി നല്‍കുന്ന പെന്‍ മാതൃകയിലുള്ള ഇലക്ട്രോണിക് ഉപകരണമാണിത് ഇതിനുള്ളിലുള്ള മിശ്രിതം ചൂടാകുമ്പോൾ ഉണ്ടാകുന്ന ആവിയാണ് ഉള്ളിലേക്കു വലിക്കുന്നത്. ഇലക്ട്രോണിക് നിക്കോട്ടിന്‍ ഡെലിവറി സിസ്റ്റമാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. സാധാരണ സിഗരറ്റുകള്‍ പോലെ ഇ-സിഗരറ്റ് കത്തുകയോ പുക പുറത്തേക്ക് വിടുകയോ ഇല്ല. പുകയിലയും ഇതില്‍ ഉപയോഗിക്കുന്നില്ല. എന്നാല്‍ പുകവലിയുടെ അനുഭൂതി നല്‍കുകയും ചെയ്യും.നിക്കോട്ടിൻ ട്യൂബ്, അതിന്റെ രുചി എന്നിവ അനുസരിച്ചാണു ഇതിന്റെ വില നിശ്ചയിക്കുന്നത്.

  നിക്കോട്ടിന്‍, പ്രൊപ്പൈലിന്‍ ഗ്ലൈസോള്‍, കൃത്രിമ രുചികള്‍ എന്നിവയാണ് ഇ-സിഗരറ്റുകളില്‍ അടങ്ങിയിരിക്കുന്ന പ്രധാന ഘടകങ്ങള്‍. ശരീരത്തിന് ഹാനികരമായ വിഷപദാര്‍ഥങ്ങള്‍ ഇവയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് ലോകാരോഗ്യസംഘടന ചൂണ്ടിക്കാട്ടുന്നത്.ന്യുയോർക്ക് സർവകലാശാലയിൽ നടത്തിയ പഠനത്തിൽ ഇ –സിഗരറ്റ് കാൻസറിനു കാരണമാകുമെന്നു കണ്ടെത്തിയിരുന്നു. കാൻസറിനു കാരണമാകുന്ന ബെൻസേൻ എന്ന ഘടകം ഇ-സിഗററ്റ് വേപ്പറുകളിൽ അടങ്ങിയിട്ടുണ്ടെന്നാണ് പഠനങ്ങളിൽ വ്യക്തമാകുന്നത്. ഇവയിൽനിന്നുള്ള പുക ഹൃദയമിടിപ്പു വർധിപ്പിക്കുമെന്നും ഡിഎൻഎ ഘകങ്ങളില്‍ മാറ്റം വരുത്തുമെന്നും ഗവേഷകര്‍ പറയുന്നു. പത്തുവര്‍ഷം ഇ– സിഗരറ്റ് ഉപയോഗിക്കുന്നവര്‍ക്ക് ശ്വാസകോശാര്‍ബുദം, ഹൃദ്രോഗം എന്നിവ വരാനുള്ള സാധ്യത വളരെയധികമാണ്.തുവരെ യുഎസിൽ ഏഴു പേരുടെ മരണത്തിന് ഇ– സിഗരറ്റ് കാരണമായിട്ടുണ്ട്.

  ശരീരത്തിന് അത്യന്തം ഹാനികരമായ നിക്കോട്ടിൻ തന്നെയാണ് ഇതിലേയും പ്രധാന ഘടകം.ശുദ്ധമായ നിക്കോട്ടിന്‍ 30-60 മില്ലിഗ്രാം മനുഷ്യശരീരത്തിലെത്തിയാല്‍ മരണം വരെ സംഭവിക്കാം. സാധാരണഗതിയിൽ ഒരു സാധാരണ സിഗരറ്റ് വലിക്കുന്നതിലൂടെ 1 ഗ്രാം നിക്കോട്ടിന്‍ വരെയാണ് ശരീരത്തിലേക്കെത്തുന്നത്.എന്നാല്‍ സാധാരണ സിഗരറ്റുകളെ അപേക്ഷിച്ച് ഇ സിഗരറ്റുകള്‍ താരതമ്യേനെ ശക്തിയേറിയതും വളരെ പെട്ടന്ന് പ്രവര്‍ത്തിക്കുന്നവയുമാണ്. സാധാരണ സിഗരറ്റില്‍ നിന്നും അഅകത്തേക്കെത്തുന്ന സിഗരറ്റിന്റെ ഇരട്ടിയോളമാണ് ഒരു ഇ സിഗരറ്റില്‍ നിന്നും കിട്ടുക.

  അങ്ങനെ വരുമ്പോൾ ഇ- സിഗററ്റുകളോടുള്ള ആസക്തികൂടുകയും ഇത് അതിമാരകമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നമ്മെ തള്ളിവിടുകയും ചെയ്യുന്നു. ശ്വാസകോശരോഗങ്ങള്‍, ഹൃദയപ്രശ്‌നങ്ങള്‍ , പ്രമേഹം തുടങ്ങി പലപല രോഗങ്ങളാൽ ശരീരത്തിന്റെ പ്രവർത്തനം പാടെ താളം തെറ്റിക്കാൻ നിക്കോട്ടിന് കഴിയും.അര്‍ജന്റീന, ബ്രസീല്‍, മലേഷ്യ, മെക്‌സിക്കോ, ഖത്തര്‍, സിംഗപ്പൂര്‍, കൊളംബിയ, തുടങ്ങി 21ഓളം ലോകരാജ്യങ്ങള്‍ ഇതുവരെ ഇ സിഗരറ്റ് നിരോധിച്ചിട്ടുണ്ട്. ഉപയോഗത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയ രാജ്യങ്ങള്‍ ഇതിലധികവും വരും.

  ആരോഗ്യത്തിന് അത്യന്തം ഹാനികരമായ ഈ സിഗരറ്റുകൾ ചെറുപ്പക്കാരും കുട്ടികളുമടങ്ങുന്ന തലമുറയെയാണ് കൂടുതൽ ബാധിക്കുന്നത് എന്ന തെളിഞ്ഞതോടെയാണ് പലരാജ്യങ്ങളും ഇതിന്റെ ഉത്പാദനവും വിതരണവും നിര്ത്തലാക്കിയത്.