ഇനി പഴയ ഫോണുകളില്‍ വാട്ട്‌സ്ആപ്പ്‌ സേവനങ്ങള്‍ ലഭിക്കില്ല

0

പഴയ ഫോണുകളില്‍ ഇനി വാട്ട്‌സ് അപ്പ് സേവനങ്ങള്‍ ലഭികില്ല .2007 നു മുമ്പിറങ്ങിയ ഫോണുകള്‍ക്കുള്ള സേവനമാണു അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നത്‌. പഴയ വിന്‍ഡോസ്‌, ആന്‍ഡ്രോയ്‌ഡ്‌, ഐ.ഒ.എസ്‌. ഓപ്പറേറ്റിങ്‌ സിസ്‌റ്റങ്ങളുള്ള ഫോണുകളെയാകും മാറ്റം ബാധിക്കുക.

അടുത്ത വര്‍ഷം ജൂണ്‍ മുതല്‍ നോക്കിയ എസ്‌40, നോക്കിയ സിമ്പിയന്‍ എസ്‌60 എന്നീ ഫോണുകള്‍ക്കുള്ള സേവനവും നിലയ്‌ക്കും. ഈ വര്‍ഷത്തോടെ ആന്‍ഡ്രോയ്‌ഡ്‌ 2.1, 2.2, വിന്‍ഡോസ്‌ ഫോണ്‍ 7, ഐഫോണ്‍ 3ജിഎസ്‌/ഐഒഎസ്‌ 6 എന്നീ ഓപ്പറേറ്റിങ്‌ സിസ്‌റ്റം ഉള്ളഫോണുകളില്‍ വാട്ട്‌സ്‌ആപ്പ്‌ പ്രവര്‍ത്തിക്കില്ല. 100 കോടിയിലേറെ ഉപയോക്‌താക്കളാണു വാട്ട്‌സ്‌ആപ്പിനുള്ളത്‌.ഇതില്‍ ചെറിയ വിഭാഗം മാത്രമാണു പഴയ ഫോണുകള്‍ ഉപയോഗിക്കുന്നത്‌. ജനങ്ങള്‍ക്കു കൂടുതല്‍ സ്വീകാര്യമായ മാറ്റങ്ങള്‍ അവതരിപ്പിക്കാനാണു പഴയ പതിപ്പുകളില്‍നിന്നു വാട്ട്‌സ്‌ആപ്പ്‌ പിന്‍വലിക്കുന്നതെന്നാണു കമ്പനിയുടെ നിലപാട്‌.