വാട്‌സ്ആപ്പ് വീഡിയോ കോളിങ് ഇന്ത്യയിലെത്തി

0

കാത്തിരിപ്പിന് വിരാമം .വാട്‌സ്ആപ്പ് വീഡിയോ കോളിങ് ഫീച്ചര്‍ ഔദ്യോഗികമായി അവതരിപ്പിച്ചു. ഐഒഎസ്, ആന്‍ഡ്രോയിഡ്,വിന്‍ഡോസ് ഫോണ്‍ ഉപഭോക്താക്കള്‍ക്കാണ് ഇത് ലഭ്യമാകുന്നത്.എന്നാല്‍ ആന്‍ഡ്രോയിഡ് 4.1 പതിപ്പിന് മുകളിലുള്ള ഡിവൈസുകളില്‍ മാത്രമേ ഫീച്ചര്‍ പ്രവര്‍ത്തിക്കുകയുള്ളൂ.ആപ്പിലുള്ള കോള്‍ ബട്ടണ്‍ പ്രസ്സ് ചെയ്യുമ്പോള്‍ രണ്ട് ഓപ്ഷനുകള്‍ വരും. വോയ്‌സ് കോള്‍ അല്ലെങ്കില്‍ വീഡിയോ കോള്‍. വീഡിയോ കോള്‍ ഫീച്ചര്‍ വഴി ഉപഭോക്താക്കള്‍ക്ക് മറുതലയ്ക്കുള്ള ആളെ കണ്ട് സംസാരിക്കാന്‍ സാധിക്കും.

ഒരേസമയം ഫ്രണ്ട് ക്യാമറയും റിയര്‍ ക്യാമറയും ഉപയോഗിക്കാനുള്ള സൗകര്യമുണ്ട്. വീഡിയോ പ്രിവ്യൂ, മെയിന്‍ ഇമേജോ അല്ലെങ്കില്‍ മറുതലയ്ക്കലുള്ള ആളുടെ ഇമേജോ ആക്കാം.വീഡിയോ മിനിമൈസ് ചെയ്ത് ഫോണിലെ മറ്റ് ആപ്പുകളും ഉപയോഗിക്കാന്‍ സാധിക്കുമെന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. കോള്‍ മ്യൂട്ട് ചെയ്യാനും മിസ്ഡ് കോള്‍ ലഭിച്ചാല്‍ അത് സംബന്ധിച്ച നോട്ടിഫിക്കേഷനും ഉപഭോക്താവിനു ലഭിക്കും